Film News

'സിനിമ പ്രഖ്യാപിക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെടുക്കും' ; മാനസികമായി തയ്യാറാകുമ്പോള്‍ സിനിമ ചെയ്യാമെന്ന് ആമിര്‍ ഖാന്‍

സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടന്‍ ആമിര്‍ ഖാന്‍. നിലവില്‍ താന്‍ സിനിമകളൊന്നും ചെയ്യാന്‍ താല്പര്യപ്പെടുന്നില്ലെന്ന് താരം പറഞ്ഞു. ടോം ഹാങ്ക്‌സ് നായകനായ ഹോളിവുഡ് ഹിറ്റ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കായ ലാല്‍ സിംഗ് ഛദ്ദയിലായിരുന്നു ആമിര്‍ ഖാന്‍ ഏറ്റവും ഒടുവില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. 2022 ആഗസ്റ്റില്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു നേരിട്ടത്. കരീന കപൂര്‍, നാഗ ചൈതന്യ, മോണ സിംഗ് എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോഴത്തെ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ആഗ്രഹം. ഇപ്പോള്‍ അതാണ് നല്ലതെന്നാണ് തോന്നുന്നത്. താനെന്ന് മാനസികമായി തയ്യാറാകുന്നുവോ അന്ന് സിനിമ ചെയ്യുമെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. 'ക്യാരി ഓണ്‍ ജാട്ട 3 ' എന്ന പഞ്ചാബി ചിത്രത്തിന്റെ ട്രൈലെര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം. ഇനി സിനിമ പ്രഖ്യാപിക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെടുക്കുമെന്നും ആമിര്‍ വ്യക്തമാക്കി.

രേവതി സംവിധാനം ചെയ്ത് കജോള്‍ പ്രധാന വേഷത്തിലെത്തിയ സലാം വെങ്കി എന്ന ചിത്രത്തില്‍ ആമിര്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT