Film News

'ഞാന്‍ തെറി പറഞ്ഞിട്ടില്ല, മോശമായി പെരുമാറിയപ്പോള്‍ പ്രതികരിച്ചതാണ്'; ശ്രീനാഥ് ഭാസി

മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ചെന്ന സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറി പറഞ്ഞിട്ടില്ല. മോശമായി തന്നോട് പെരുമാറിയവരോട് സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിക്കുകയായിരുന്നു എന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. ചട്ടമ്പി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

അതേസമയം മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ് മരട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. ഐപി സി 354 എ (1) (4), 294 ബി, 509 വകുപ്പുകള്‍ പ്രകാരം താരത്തിന് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎയ്ക്കും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. സംഘടനയുടെ സെക്രട്ടറിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവത്തിന് പിന്നാലെ റെഡ് എഫ്.എമ്മിലെ അര്‍.ജെയെ അഭിമുഖത്തിനിടയില്‍ ശ്രീനാഥ് ഭാസി തെറി വിളിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. നിലവില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

തിയറ്ററില്‍ പോകുന്നത് കൂടുതലും സാധാരണക്കാരാണ്, ഫിലിം ബഫുകള്‍ കാണുന്നത് ടെലഗ്രാമിലൂടെയാണ്: കൃഷാന്ത്

കമൽഹാസനൊപ്പം സിനിമ ചെയ്യും, എന്നാൽ സംവിധായകൻ ആരെന്നതിൽ തീരുമാനമായിട്ടില്ല: രജനികാന്ത്

സൂപ്പർഹ്യൂമൻ കഥാപാത്രങ്ങളെ ചെയ്യാൻ എനിക്ക് ഒരു മടിയുണ്ട്,റിലേറ്റബിളായ കഥാപാത്രങ്ങൾ ചെയ്യുവാനാണ് എളുപ്പം: ആസിഫ് അലി

'മാ വന്ദേ'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ

ചെറുപ്പം മുതലേ നിറത്തിന്‍റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്: ചന്തു സലിം കുമാര്‍

SCROLL FOR NEXT