Film News

ആമീറിന്റെ അവസാന ചിത്രം ഏതായിരിക്കും? അവതാരകന്റെ ചോദ്യത്തിന് തന്റെ സ്വപ്ന സിനിമയെക്കുറിച്ച് ആമീർ ഖാന്റെ മറുപടി

മഹാഭാരതം നിർമ്മിക്കുക എന്നാണ് തന്റെ സ്വപ്നം എന്ന് നടൻ ആമീർ ഖാൻ. കരിയറിൽ ഇതാണ് എന്റെ അവസാനത്തെ ചിത്രം എന്ന തീരുമാനമെടുക്കേണ്ടി വന്നാൽ അത് ഏത് ചിത്രമായിരിക്കും എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആമീർ ഖാൻ. മഹാഭാരതം എന്ന പ്രൊജക്ട് ചെയ്തതിന് ശേഷം ഇതിൽ കൂടുതൽ ഒന്നും ഇനിയെനിക്ക് ചെയ്യാൻ സാധിക്കില്ലെന്നൊരു ചിന്ത വന്നേക്കാം തനിക്കെന്ന് തോന്നുന്നുണ്ടെന്നും അവസാന ചിത്രം എന്ന് പറയുമ്പോൾ അതാണ് മനസ്സിലേക്ക് വരുന്നതെന്നും രാജ് ഷമാണി എന്ന യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആമീർ ഖാൻ പറഞ്ഞു.

ആമീർ ഖാൻ പറഞ്ഞത്:

നോക്കൂ എന്റെ ഒരു സ്വപ്നമാണ് മഹാഭാരതം നിർമിക്കുക എന്നത്. സിത്താരേ സമീൻ പർ എന്ന ചിത്രത്തിന് ശേഷം ഞാൻ അതിന് വേണ്ടിയിട്ടുള്ള പണികളിലേക്ക് കടക്കും. മഹാഭാരതം എന്ന പ്രൊജക്ടിന് ശേഷം ഇതിൽ കൂടുതൽ ഒന്നും ഇനിയെനിക്ക് ചെയ്യാൻ സാധിക്കില്ലെന്നൊരു ചിന്ത എനിക്ക് ഉണ്ടായേക്കാം എന്ന് തോന്നുന്നുണ്ട്. അങ്ങനെയുള്ളൊരു പ്രൊജക്ട് ആണ് അത്. അത്രയും മികച്ചതാണ് അത്. ഒട്ടേറെ ലെയറുകൾ ഉള്ള കഥകളാണ് അതിലുള്ളത്. വൈകാരികതയുണ്ട്, വലിയ സ്കെയിൽ ആണ് തുടങ്ങി എല്ലാം ഉണ്ട് അതിൽ. ലോകത്തുള്ള എല്ലാ കാര്യങ്ങളും നിങ്ങൾക്ക് മഹാഭാരതത്തിൽ നിന്നും ലഭിക്കും. ജോലി ചെയ്തു കൊണ്ടിരിക്കേ മരിക്കണം എന്ന് ആ​ഗ്രഹിക്കുന്നയാൾ തന്നെയാണ് ഞാനും. പക്ഷേ എന്റെ അവസാന ചിത്രം ഏതാണെന്ന് ഇപ്പോൾ നിങ്ങളെന്നോട് ചോദിക്കുകയാണെങ്കിൽ ഒറ്റ സിനിമ മാത്രമേ എിനിക്ക് ഇപ്പോൾ ചിന്തിക്കാൻ കൂടി സാധിക്കുന്നുള്ളൂ. അത് മഹാഭാരതം ആണ്. അതിന് ശേഷം ചിലപ്പോൾ എനിക്ക് ഇത് മതിയാക്കാം എന്ന തോന്നൽ വന്നേക്കാം. ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്ന് തോന്നിയേക്കാം. ഞാൻ ഉറപ്പ് പറയുന്നില്ല.

അതേസമയം, സിത്താരെ സമീൻ പർ ആണ് ഇനി പുറത്തിറങ്ങാനുള്ള ആമിർ ഖാൻ സിനിമ. ജൂൺ 20 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം. മൂന്ന്‌ വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിലെത്തുന്ന ആമിർ ഖാൻ സിനിമയാണിത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT