Film News

എപ്പോള്‍ തിയേറ്ററിലെത്തിയാലും പ്രേക്ഷകര്‍ കൂടും, മരക്കാര്‍ റിലീസ് വൈകുന്നതില്‍ പ്രശ്‌നമില്ലെന്ന് പ്രിയദര്‍ശന്‍

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍, അറബിക്കടലിന്റെ സിംഹം - സിനിമയുടെ റിലീസ് വൈകുന്നതില്‍ വിഷമമില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മുംബൈ മിററിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനകം ചിത്രത്തിന് മികച്ച ഹൈപ്പ് കൈവന്നിട്ടുണ്ട്. എപ്പോള്‍ റിലീസ് ചെയ്താലും ചിത്രത്തിന് ആളുകൂടുമെന്നും പ്രിയദര്‍ശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എന്റെ സ്വപ്‌ന സിനിമയാണത്. 16ാം നൂറ്റാണ്ടിനെ അതേപോലെ പുനരാവിഷ്‌കരിക്കുകയെന്നതായിരുന്നു വലിയ വെല്ലുവിളി. നൂറുകോടി ചെലവിലാണ് ചിത്രം. എന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന മുതല്‍മുടക്കാണത്. സിനിമയുടെ പകുതിയും നാവിക യുദ്ധമാണ്. കടല്‍ പശ്ചാത്തലമായുള്ളത്. ചിത്രത്തിന്റെ റിസള്‍ട്ടില്‍ ഞാന്‍ സന്തോഷവാനാണ് '- പ്രിയദര്‍ശന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ് റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയതെന്ന് പ്രിയദര്‍ശന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വിദേശ രാജ്യങ്ങളിലെ പ്രദര്‍ശന ശാലകള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ആളുകള്‍ ആഗോളതലത്തില്‍ തിയേറ്ററുകളില്‍ പോകാന്‍ തുടങ്ങുകയും ചെയ്യുന്നതുവരെ ചിത്രത്തിന്റെ റിലീസ് നീട്ടുന്നതില്‍ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. മരക്കാര്‍ പോലെ ഒരു സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

I am not Worried about Marakkar's Delay, Says Director Priyadarshan

ക്രിക്കറ്റ് പശ്ചാത്തലമാക്കി പുതിയ തമിഴ് ചിത്രവുമായി ഷെയ്‌ൻ നിഗം; സംവിധാനം ജഗൻ പെരിയസാമി

Another Thriller on Cards; സൈജു കുറുപ്പിന്റെ സസ്പെൻസ് ത്രില്ലർ, ആകാംഷ ഉയർത്തി 'ആരം' ട്രെയ്‌ലർ

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

SCROLL FOR NEXT