അടുത്തത് അക്ഷയ് കുമാറുമൊത്തുള്ള കോമിക് ത്രില്ലര്‍, ഹേര ഫേരി 3 ചെയ്യാനില്ലെന്നും പ്രിയദര്‍ശന്‍

അടുത്തത് അക്ഷയ് കുമാറുമൊത്തുള്ള കോമിക് ത്രില്ലര്‍, ഹേര ഫേരി 3 ചെയ്യാനില്ലെന്നും പ്രിയദര്‍ശന്‍

അക്ഷയ് കുമാറുമൊത്തുള്ള കോമിക് ത്രില്ലറാണ് തന്റെ അടുത്ത ബോളിവുഡ് ചിത്രമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. 8 വര്‍ഷത്തിന് ശേഷം ബോളിവുഡിലൊരുക്കിയ ഹംഗാമ 2 റിലീസ് ചെയ്യാനിരിക്കെ മുംബൈ മിററിനോടാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

'അക്ഷയ് കുമാറായിരിക്കും ചിത്രം നിര്‍മ്മിക്കുക. അദ്ദേഹത്തെ വെച്ച് ഒരു സീരിയസ് ചിത്രമാണ് ഞാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ പ്രേക്ഷകര്‍ ഒരു കോമഡി ചിത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് അക്ഷയ് കുമാര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതോടെ കോമിക് ത്രില്ലറാകാമെന്ന് തീരുമാനിച്ചു. ഡിസംബറില്‍ തുടങ്ങാനിരുന്നതാണ്. പക്ഷേ അടുത്ത സെപ്റ്റംബറിലേക്ക്‌ മാറ്റിയിരിക്കുകയാണ്'. പ്രിയദര്‍ശന്‍ പറഞ്ഞു.

അടുത്തത് അക്ഷയ് കുമാറുമൊത്തുള്ള കോമിക് ത്രില്ലര്‍, ഹേര ഫേരി 3 ചെയ്യാനില്ലെന്നും പ്രിയദര്‍ശന്‍
'അദ്ദേഹത്തെ വെച്ച് ഒരു സിനിമ എന്റെ സ്വപ്നമായിരുന്നു, ആലോചിക്കാമെന്ന് മറുപടിയും തന്നിരുന്നു'; ഡോ.ബിജു

അക്ഷയ് കുമാര്‍, സുനില്‍ഷെട്ടി, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹേര ഫേരിയുടെ മൂന്നാം ഭാഗം ഒരുക്കുന്നതായുള്ള വാര്‍ത്തകള്‍ അദ്ദേഹം തള്ളി. ഹേര ഫേരിയുടെ മൂന്നാം ഭാഗം ഞാന്‍ ചെയ്യുന്നില്ല. അതില്‍ താല്‍പ്പര്യമില്ലെന്ന് നിര്‍മ്മാതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. ഹേര ഫേരിയുടെ രണ്ടാം ഭാഗം താനായിരുന്നില്ല ചെയ്തതെന്നും പ്രിയദര്‍ശന്‍ വിശദീകരിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രംഗ്രേസിന് ശേഷം 8 വര്‍ഷത്തിനിപ്പുറം പ്രിയദര്‍ശന്‍ ഹിന്ദിയിലൊരുക്കുന്ന ചിത്രമാണ് ഹംഗാമ 2. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍, അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബഡ്ജറ്റ് മലയാള ചിത്രം റിലീസ് കാത്തിരിക്കുകയാണ്.

My next is a Comic thriller with Akshaykumar, says Director Priyadarshan.

Related Stories

No stories found.
logo
The Cue
www.thecue.in