Film News

'ദര്‍ശനാ....';ഹൃദയത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍

പ്രണവ് മേഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 25നാണ് ഗാനം റിലീസ് ചെയ്യുന്നത്. ഹൃദയത്തില്‍ 15 പാട്ടുകളാണ് ഉള്ളത്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-ലിസി-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിന്ന് അടുത്ത തലമുറയിലെ മൂന്ന് പേര്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുള്ള ചിത്രമാണ് ഹൃദയം. മലയാളത്തിലെ മുന്‍നിര ബാനറായിരുന്ന മെറിലാന്റ് സിനിമാസ് നിര്‍മ്മാണ രംഗത്ത് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരാളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് സിനിമയെന്ന് വിനീത് ശ്രീനിവാസന്‍ ദ ക്യുവിനോട് നേരത്തെ പറഞ്ഞിരുന്നു.

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയുടെ സംഗീത സംവിധായകന്‍. പാട്ടുകള്‍ ഒരുക്കിയ ശേഷമാണ് സിനിമകളുടെ ഷൂട്ടിംഗിലേക്ക് കടന്നതെന്ന് വിനീത് ശ്രീനിവാസന്‍ നേരത്തെ ദ ക്യു ഷോ ടൈമില്‍ പറഞ്ഞിരുന്നു. പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. ഹൃദയം തിയറ്ററിലായിരിക്കും റിലീസ് ചെയ്യുക എന്ന് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം നേരത്തെ വ്യകതമാക്കിയിരുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം നിര്‍ത്തിവച്ചിരുന്ന ഹൃദയം ഷൂട്ടിംഗ് മാര്‍ച്ച് 2021ലാണ് പൂര്‍ത്തിയായത്. റൊമാന്റിക് ഡ്രാമ സ്വഭാവമുള്ള ചിത്രത്തില്‍ പതിനഞ്ച് ഗാനങ്ങളാണ് ഉള്ളത്. ചെന്നൈയിലും പാലക്കാടും കൊച്ചിയിലുമായാണ് ഹൃദയം ചിത്രീകരിച്ചത്. അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ബൈജു സന്തോഷ് എന്നിവരും ചിത്രത്തിലുണ്ട്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT