Film News

കേരളത്തിലാണ്, നേരം വെളുത്തിട്ടില്ലാത്ത നിഷ്പക്ഷര്‍ ഉറക്കം ഉണരുന്നത് നന്ന്, ക്രിമിനല്‍ പ്രവര്‍ത്തനമെന്ന് ഡോ.ബിജു

മിന്നല്‍ മുരളി സിനിമയുടെ കൂറ്റന്‍ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ നശിപ്പിച്ചതില്‍ പ്രതികരണവുമായി സംവിധായകന്‍ ഡോ.ബിജു. മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു . കേരളത്തില്‍ ആണ് .. ഇനിയും നേരം വെളുത്തിട്ടില്ലാത്ത നിഷ്പക്ഷര്‍ ഉറക്കം ഉണരുന്നത് നന്ന്. ഇത് ക്രിമിനല്‍ പ്രവര്‍ത്തനം ആണ് . അതില്‍ കുറഞ്ഞ മറ്റൊന്നുമല്ല .ഈ അക്രമികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കും എന്നാണ് കരുതുന്നത്. ഡോ. ബിജു ഫേസ്ബുക്ക് കുറിപ്പില്‍ എഴുതുന്നു.

ഡോ.ബിജുവിന്റെ പ്രതികരണം

മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു . കേരളത്തില്‍ ആണ് .. ഇനിയും നേരം വെളുത്തിട്ടില്ലാത്ത നിഷ്പക്ഷര്‍ ഉറക്കം ഉണരുന്നത് നന്ന്. ഇത് ക്രിമിനല്‍ പ്രവര്‍ത്തനം ആണ് . അതില്‍ കുറഞ്ഞ മറ്റൊന്നുമല്ല .ഈ അക്രമികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കും എന്നാണ് കരുതുന്നത് . സിനിമയുടെ പ്രവര്‍ത്തകരില്‍ നിന്നും ഫോര്‍മല്‍ കംപ്ലയിന്റ് കിട്ടാന്‍ പോലും കാത്തിരിക്കരുത് . തങ്ങള്‍ എന്ത് ചെയ്താലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ തങ്ങളെ ഒന്നും ചെയ്യില്ല എന്ന ഈ ക്രിമിനലുകളുടെ ബോധ്യവും ഹുങ്കും ആണ് ഇത്ര പരസ്യമായി ഇത്തരത്തില്‍ ഒരു പ്രവര്‍ത്തിക്ക് അവര്‍ മുതിര്‍ന്നത് . കടുത്ത നടപടികള്‍ തന്നെ എടുത്തില്ലെങ്കില്‍ നാളെ അവര്‍ യഥാര്‍ത്ഥ പള്ളികള്‍ക്ക് നേരെയും തിരിയും . ഇമ്മാതിരി തോന്നിവാസങ്ങള്‍ മതത്തിന്റെ പേരില്‍ വെച്ചുപൊറുപ്പിക്കാനാവില്ല എന്ന കര്‍ശന നിലപാട് അടുത്ത മണിക്കൂറുകളില്‍ തന്നെ സര്‍ക്കാരില്‍ നിന്നും ഉണ്ടാകണം . ഭാവിയില്‍ പൊളിക്കപ്പെടാനിടയുള്ള ക്രിസ്ത്യന്‍ , മുസ്ലിം പള്ളികളെ സംരക്ഷിക്കണമെങ്കില്‍ നടപടികള്‍ തുടക്കത്തിലേ ഉണ്ടാകണം.

ഏതായാലും അക്രമികള്‍ തന്നെ തങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു അക്രമം സമ്മതിച്ചത് കൊണ്ടും കൂട്ട് പ്രതികളുടെ പേരുകള്‍ പറഞ്ഞിട്ടുള്ളത് കൊണ്ടും പോലീസിന് കാര്യങ്ങള്‍ എളുപ്പമാണല്ലോ . ഇത് അവരുടെ മണ്ടത്തരമാണ് എന്ന് വിലയിരുത്തുന്നവര്‍ക്ക് തെറ്റി . ഇത് അവരുടെ ആത്മ വിശ്വാസമാണ് . കേരളത്തിലെ നിയമ സംവിധാനത്തെ പരസ്യമായി വെല്ലുവിളിച്ചിരിക്കുക ആണ് . ഇവിടുത്തെ നിയമ സംവിധാനത്തിന് തങ്ങളെ തൊടാന്‍ പറ്റില്ല എന്ന പ്രഖ്യാപനം ആണ് . ഇതിനെയാണ് നമ്മള്‍ അഡ്രസ്സ് ചെയ്യേണ്ടത് . ഈ തോന്നലിനെയാണ് സര്‍ക്കാര്‍ പ്രാഥമികമായി നിലയ്ക്ക് നിര്‍ത്തേണ്ടത് .

നിര്‍മാതാവ് സോഫിയ പോളിനും , സംവിധായകന്‍ ബേസില്‍ ജോസഫിനും ഒപ്പം ..നിങ്ങളുടെ സെറ്റ് മാത്രമേ ഈ ക്രിമിനല്‍ കൂട്ടത്തിനു തകര്‍ക്കാന്‍ പറ്റൂ .. നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ ഒന്ന് തൊടാന്‍ പോലും ഇമ്മാതിരി വിവരംകെട്ട കൂട്ടത്തിനു സാധിക്കില്ല ...

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT