Film News

ഗുരു സോമസുന്ദരം പ്രധാന വേഷത്തില്‍; 'ഹയ' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോബോബന്‍ നായകനായെത്തിയ പ്രിയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ വാസുദേവ് സനലിന്‍റെ പുതിയ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്തു. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് 'ഹയ' എന്നാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുതിർന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ്‌ ഭാരതിയാണ്.

സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയൊരുക്കിയിരിക്കുന്ന ചിത്രം ഒരു ക്യാമ്പസ് ത്രില്ലറാണ്. ദിലീപ്, മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ, അനു സിതാര, രാഹുൽ മാധവ്, സൈജു കുറുപ്പ്, ലാൽ ജോസ് എന്നിവരുടെ സോഷ്യൽ മീഡിയ ഹാന്റിലിലുടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തത്.

'മിന്നൽ മുരളി' എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായ ഗുരു സോമസുന്ദരം ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു. ജോണി ആന്റണി, ലാൽജോസ്, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ശ്രീധന്യ, ബിജു പപ്പൻ, ശ്രീരാജ്, ജോർഡി പൂഞ്ഞാർ, അശ്വിൻ, ലയ സിംസൺ, ശ്രീജ അജിത്ത്, വീണ വേണുഗോപാൽ (ഇന്ത്യ യിലെ ആദ്യ വീൽചെയർ ടി വി ആങ്കർ), സനൽ കല്ലാട്ട് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.

'നായിക നായകൻ' എന്ന റിയാലിറ്റി ഷോയിലെ വിജയി ശംഭു സിനിമയിലെ മുഖ്യ വേഷങ്ങളിലൊന്നിൽ എത്തുന്നു. ജിജു സണ്ണി ഛായാഗ്രഹണവും സാബു റാം കലാസംവിധാനവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. സംഗീതസംവിധാനം വരുൺ സുനിൽ (മസാല കോഫി). മേക്കപ്പ് ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ.

എസ് മുരുകനാണ് പ്രൊഡക്ഷൻ കൺട്രോളർ. പ്രൊജക്ട് കോ ഓർഡിനേറ്റർ സണ്ണി തഴുത്തല, ഫിനാൻസ് കൺട്രോളർ - മുരളീധരൻ കരിമ്പന, വാർത്താപ്രചരണം - ജിനു അനിൽകുമാർ, മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ. സിനിമയുടെ ചിത്രീകരണം ഏപ്രിൽ 2ന് മൈസൂരിൽ തുടങ്ങും.

ഇത് ഒരു കഥയ്ക്കുള്ളില്‍ തന്നെ ഒരുപാട് ജോണറുകളുള്ള സിനിമയാണ്: അശ്വിന്‍ ജോസ്

ദുബായിലെ പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായം നേടി 'സുമതി വളവ്'; വെള്ളിയാഴ്ച തിയറ്ററുകളില്‍

ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ഓഡീഷനായി വന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര കുട്ടികള്‍: വിധു പ്രതാപ്

'ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്': സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

ആരെയും ഭയന്നിട്ടല്ല, വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ അമ്മയുടെ പ്രവർത്തനങ്ങളിൽ എന്നെന്നേക്കുമായി പിന്മാറുന്നു: ബാബുരാജ്

SCROLL FOR NEXT