Film News

അറബിക്കടലില്‍ മ്യൂസിക് ലോഞ്ചുമായി 'ഹയ' ടീം

പ്രിയം, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വാസുദേവ് സനല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'ഹയ'. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയമായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവരടക്കം ഇരുപത്തിനാല് പുതുമുഖങ്ങള്‍ വേഷമിടുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. അറബിക്കടലില്‍, നെഫര്‍റ്റിറ്റി ക്രൂയിസ് ഷിപ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ സംവിധായകന്‍ സിബി മലയിലാണ് മ്യൂസിക് ലോഞ്ച് നിര്‍വഹിച്ചത്. ഏറെ ജനപ്രിയമായ മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീത സംവിധാനം.

സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, ലക്ഷ്മി മേനോന്‍ , സതീഷ് എന്നിവര്‍ ഗാനങ്ങളെഴുതിയിരിക്കുന്നു. കെ.എസ്.ചിത്ര, ജുവന്‍ ഫെര്‍ണാണ്ടസ്, രശ്മി സതീഷ് , വരുണ്‍ സുനില്‍ ,ബിനു സരിഗ, അസ്ലം എന്നിവരാണ് ഗായകര്‍.

കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യ വിഷയത്തെ ആഴത്തില്‍ പരിശോധിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയുടേതാണ്. കാമ്പസ്, മ്യൂസിക്, ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം റിലീസിനെത്തുന്നത്. ഗുരു സോമസുന്ദരവും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു. ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശ്രീ ധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ് , ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, സണ്ണി സരിഗ , വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിഗും കൈകാര്യം ചെയ്യുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്. മുരുഗന്‍. പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ സണ്ണി തഴുത്തല, ഫിനാന്‍സ് കണ്‍ട്രോളര്‍ മുരളീധരന്‍ കരിമ്പന, അസോ. ഡയറക്ടര്‍ സുഗതന്‍, ആര്‍ട്ട് സാബുറാം, മേയ്ക്കപ്പ് ലിബിന്‍ മോഹന്‍, സ്റ്റില്‍സ് അജി മസ്‌ക്കറ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ് , ആതിര ദില്‍ജിത്ത്.

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

SCROLL FOR NEXT