Film News

'എന്തൊക്കെ ചെയ്യണംന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന്‍ സുര പറഞ്ഞ് തന്നിട്ടുണ്ട്'; സല്യൂട്ട് വിവാദത്തില്‍ പരിഹാസവുമായി ഹരീഷ് പേരടി

തൃശൂര്‍ ഒല്ലൂരില്‍ സുരേഷ് ഗോപി എം.പി, എസ്.ഐയെ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. വെറുതെ ട്രെയിനിങ്ങിന് പോയി സമയം കളഞ്ഞു, ആദ്യമേ മൂപ്പരുടെ അടുത്ത് പോയാല്‍ മതിയായിരുന്നുവെന്നാണ്, പൊലീസ് വേഷത്തിലുള്ള തന്റെ ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി കുറിച്ചത്.

'എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടാന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന്‍ സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്...വെറുതെ ട്രെയിനിങ്ങിനൊക്കെ പോയി സമയം കളഞ്ഞു...ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നു', പോസ്റ്റില്‍ നടന്‍ പറയുന്നു.

ബുധനാഴ്ചയായിരുന്നു തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചു വരുത്തി സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. താനൊരു എംപിയാണ്, മേയര്‍ അല്ല, ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുത് എന്ന് സുരേഷ് ഗോപി പറഞ്ഞതോടെ എസ്.ഐ സല്യൂട്ട് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

അതേസമയം ജനപ്രതിനിധി സല്യൂട്ട് അര്‍ഹിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. രാജ്യത്തെ സംവിധാനം കേരളവും പിന്തുടരണം. പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുത്. അല്ലെങ്കില്‍ സല്യൂട്ട് നല്‍കുക എന്ന സംവിധാനം തന്നെ നിര്‍ത്തലാക്കണം. എം.പിക്ക് സല്യൂട്ട് പാടില്ലെന്ന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ എന്നും സുരേഷ് ഗോപി എം.പി ചോദിച്ചു.

ദുബായ് വാഹനാപകടം: കുടുംബങ്ങൾക്ക് രണ്ടര കോടിരൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ,പരുക്കേറ്റവരിൽ രണ്ട് മലയാളികളും

'സിനിമക്കുള്ളിലെ ആരും പറയാൻ ധൈര്യപ്പെടാത്ത സത്യങ്ങൾ; പ്രേക്ഷക ശ്രദ്ധ നേടി മോളിവുഡ് ടൈംസ്

ദീപ ടീച്ചറായി നിഖില വിമൽ! 'അനന്തൻ കാട്' പുതിയ ക്യാരക്ടർ പോസ്റ്റർ

ഔചിത്യമില്ലാത്ത ക്യാമറകളോട്

എന്താണ് ഷിഗെല്ല രോഗം? ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും എങ്ങനെ?

SCROLL FOR NEXT