'മേയറല്ല, എംപിയാണ്', എസ്.ഐയെ വിളിച്ച് വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി

'മേയറല്ല, എംപിയാണ്', എസ്.ഐയെ വിളിച്ച് വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി
Published on

ഒല്ലൂര്‍ എസ്.ഐയെ വിളിച്ച് വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി എംപി. തന്നെ കണ്ടിട്ടും എസ്.ഐ ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്നതോടെയാണ് വിളിച്ച് വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചത്.

തൂശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം. താനൊരു എംപിയാണ്, മേയര്‍ അല്ല, ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുത് എന്ന് സുരേഷ് ഗോപി പറഞ്ഞതോടെയാണ് എസ്.ഐ സല്യൂട്ട് ചെയ്തത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

logo
The Cue
www.thecue.in