Film News

ഗിരിജയില്‍ ബുക്കിങ്ങിന് കൊള്ളയില്ല

ചന്ദ്ര സ്വസ്തി

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളുടെ കൊള്ളലാഭത്തിന് ബദലായി വാട്ട്സ്ആപ്പ് വഴിയും ടെലി-കോളുകളിലൂടെയും ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുകയാണ് തൃശൂരിലെ ഗിരിജ തീയേറ്റർ. എന്നാൽ അനന്തരഫലമെന്നോണം കഴിഞ്ഞ ദിവസം തീയേറ്ററിനെ ബുക്കിംഗ് സൈറ്റുകളിൽ നിന്നും വിലക്കിയിരുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെ പുതിയ ചിത്രത്തിന്റെ റിലീസിന് തൊട്ടുമുൻപായാണ് സൈറ്റുകളിൽ നിന്നും തീയേറ്ററിനെ നീക്കം ചെയ്തിരിക്കുന്നതെന്നും, നിലവിലുള്ള വാട്ട്സ്ആപ്പ് ബുക്കിംഗ് സൗകര്യവുമായി മുൻപോട്ടു പോകുമെന്നും, കുറഞ്ഞ ബുക്കിംഗ് നിരക്കുള്ള ഓൺലൈൻ സൗകര്യം കൊണ്ടുവരുമെന്നും തീയേറ്റർ ഉടമയായ ഡോ ഗിരിജ ദി ക്യു ന്യൂസിനോട് പ്രതികരിച്ചു.

ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നൽകേണ്ടി വരുന്ന അഡിഷണൽ ഇന്റർനെറ്റ് ഹാൻഡ്ലിങ് ചാർജ് ഒഴിവാക്കി സാധാരണക്കാരനാണ് ടിക്കറ്റ് എടുക്കാൻ സാധിക്കണം എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ബുക്കിംഗ് സൗകര്യമാണ് ഇപ്പോൾ ഗിരിജ തീയേറ്ററിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഗിരിജ തീയേറ്ററിന്റെ വാട്ട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ച് നേരിട്ട് ടിക്കറ്റ് എടുക്കാം. എന്നാൽ അതെ സമയം ബുക്കിംഗ് സൈറ്റുകളിൽ നിന്നും ഇവരെ നീക്കം ചെയ്തത് തീയറ്ററിലെ ബുക്കിങ്ങിനെ ബാധിച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷയുള്ള ചിത്രമായ ഗോൾഡ് റിലീസിനെത്തുമ്പോഴും ഗിരിജ തീയേറ്ററിൽ ആളെത്തുന്നില്ല. ഓൺലൈൻ ബുക്കിങ് സൈറ്റുകളുടെ കൊള്ളലാഭത്തിനെതിരെ ഒറ്റയാൾ പോരാട്ടവുമായി മുൻപോട്ടു പോവുകയാണ് ഡോക്ടർ ഗിരിജയെന്ന തീയേറ്റർ ഉടമ

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT