Film News

‘നിഖില വന്നതിന് ശേഷം മറ്റൊരു ഓപ്ഷനെക്കുറിച്ച് ചിന്തിച്ചിട്ടില്ല’; ‘പെണ്ണ് കേസി’നെക്കുറിച്ച് സംവിധായകൻ

നിഖില വിമൽ പ്രധാന വേഷത്തിലെത്തിയ ചിത്രം പെണ്ണ് കേസ് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയിലേക്ക് നിഖിലയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഫെബിൻ സിദ്ധാർഥ്. തിരക്കഥ ഒരുക്കുന്ന സമയത്ത് ഈ കഥാപാത്രം ആര് ചെയ്യുമെന്നതിനെക്കുറിച്ച് ആലോചനകളൊന്നും നടന്നിരുന്നില്ല. പിന്നീട് ഈ കഥാപാത്രം നിഖില ചെയ്താൽ നന്നാകുമെന്നൊരു തോന്നൽ ഉണ്ടായി. അതിന് ശേഷം മറ്റൊരാളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഫെബിൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഥ ഡെവലപ്പ് ചെയ്യുന്ന സമയത്ത് മനസ്സിൽ ആരുടേയും മുഖങ്ങളില്ലായിരുന്നു. പിന്നീട് ചില നിർമ്മാണ കമ്പനികളുമായി സംസാരിക്കുമ്പോൾ പല സജഷനുകളും വന്നു. ഇതിനിടയിൽ ഈ കഥാപാത്രം നിഖില ചെയ്താൽ നന്നാകുമെന്നൊരു തോന്നൽ ഉണ്ടായി. അതിന് ശേഷം നിഖിലയല്ലാതെ മറ്റൊരു ഓപ്ഷനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഒരു സുഹൃത്ത് മുഖാന്തരമാണ് നിഖിലയിലേക്ക് എത്തിയത്. കഥ കേട്ട് ഇഷ്ടപ്പെട്ട നിഖില സിനിമയിലേക്ക് ഇൻ ആവുകയായിരുന്നു,’ ഫെബിൻ സിദ്ധാർഥ് പറഞ്ഞു.

ഫെബിൻ സിദ്ധാർഥ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പെണ്ണ് കേസ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ്. ചിത്രത്തിൽ നിഖിലയ്‌ക്കൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗീസ്, രമേഷ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, ലാലാ മലപ്പുറം, ശ്രീരേഖ, അനാർക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഇ4 എക്സ്പെരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ. ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി. വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന പെണ്ണ് കേസ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷിനോസാണ്. ജ്യോതിഷ് എം., സുനു എ. വി., ഗണേഷ് മലയത്ത് എന്നിവർ സംഭാഷണം എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സഹനിർമാണം അക്ഷയ് കെജ്രിവാളും അശ്വതി നടുത്തൊടിയും ചേർന്നാണ് നിർവഹിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനർ അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോദ് രാഘവൻ, സംഗീതം അങ്കിത് മേനോൻ, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

പുസ്തക വില്പനയുടെ രസതന്ത്രം, വാഗ്‌വിചാരത്തിൽ രവി ഡിസി

സർവ്വം മായ കണ്ടിട്ട് ‘ഭയങ്കര ഇംപ്രൂവ്‌മെന്റുണ്ട്’ എന്ന് മഞ്ജു പറഞ്ഞു: മധു വാര്യർ

നാദിർഷ + വിഷ്ണു ഉണ്ണികൃഷ്ണൻ = ചിരി ഗ്യാരന്റീഡ്; ഫൺ വൈബിൽ 'മാജിക് മഷ്‌റൂംസ്' ട്രെയ്‌ലർ

'മനുഷ്യൻ എന്നും ഭയപ്പെടുന്ന ഒറ്റ കാര്യമേയുള്ളു, മരണം'; ത്രില്ലടിപ്പിച്ച് 'അനോമി' ടീസർ

മൂന്നാം അങ്കത്തിന് സമയമായി; ദൃശ്യം 3 റിലീസ് പ്രഖ്യാപിച്ചു

SCROLL FOR NEXT