Film News

'ആര്‍ആര്‍ആര്‍' പ്രദര്‍ശനത്തിനിടെ ആരാധകന്‍ കുഴഞ്ഞു വീണ് മരിച്ചു

എസ് എസ് രാജമൗലി സംവിധാനം ചെയ്ത 'ആര്‍ആര്‍ആറി'ന്റെ തിയേറ്റര്‍ പ്രദര്‍ശനത്തിനിടയില്‍ ആരാധകന്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാ പ്രദേശ് സ്വദേശിയായ ഒബുലേസു (30) ആണ് മരിച്ചത്. ഹൃദയാഘാദം മൂലമാണ് മരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനന്തപുര്‍ എസ്വി മാക്‌സ് തിയേറ്ററില്‍ വെച്ച് നടന്ന പ്രദര്‍ശനത്തിനിടയിലായിരുന്നു മരണം സംഭവിച്ചത്. കുഴഞ്ഞു വീണ യുവാവിനെ സുഹൃത്തുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാര്‍ച്ച് 25നാണ് ചിത്രം റിലീസ് ചെയ്തത്.

രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും സിനിമ ലോകമെമ്പാടും റിലീസ് ചെയ്യുന്നുണ്ട്.

സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ഒലീവിയ മോറിസ്, ശ്രിയ ശരണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി ധനയ്യയാണ് നിര്‍മ്മാണം. കെ.വി വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. എം.എം കീരവാണി സംഗീതം.

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT