Film News

ഈശോ എന്ന പേര് വെട്ടി ഫിലിം ചേംബര്‍, സാങ്കേതിക കാരണമുയര്‍ത്തി രജിസ്‌ട്രേഷന്‍ തള്ളി

ഒരു വിഭാഗം ക്രൈസ്തവ സംഘടനകളും സഭകളും ഉയര്‍ത്തിയ പ്രതിഷേധത്തിന് പിന്നാലെ നാദിര്‍ഷ ചിത്രം ഈശോ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കാതെ കേരള ഫിലിം ചേംബര്‍ ഓഫ് കമേഴ്‌സ്. സിനിമയുടെ നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ ഫിലിം ചേംബര്‍ അംഗത്വം പുതുക്കിയില്ല, സിനിമ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചേംബറില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ല തുടങ്ങിയ സാങ്കേതിക കാരണങ്ങള്‍ നിരത്തിയാണ് സിനിമയുടെ രജിസ്‌ട്രേഷന്‍ അപേക്ഷ തളളിയിരിക്കുന്നത്.

എന്നാല്‍ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന പേരിന് അനുമതി നല്‍കേണ്ടെന്ന നിലപാട് ഫിലിം ചേംബര്‍ തലപ്പത്തുള്ള ഒരു വിഭാഗം സ്വീകരിച്ചെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

സിനിമയുടെ നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ 2019ല്‍ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു സിനിമ നിര്‍മ്മിക്കാനാണ് ഫിലിം ചേംബറില്‍ അംഗത്വം എടുത്തതെന്നും ഇത് പുതുക്കിയില്ലെന്നും ഒരു ചേംബര്‍ പ്രതിനിധി ദ ക്യുവിനോട് പറഞ്ഞു. സിനിമയുടെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഫിലിം ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും പബ്ലിസിറ്റി ക്ലിയറന്‍സ് വാങ്ങുകയും വേണം എന്നതാണ് കീഴ് വഴക്കം. ഈശോയുടെ കാര്യത്തില്‍ വിവാദങ്ങള്‍ക്ക് ശേഷമാണ് രജിസ്‌ട്രേഷനായി സമീപിച്ചത്. മാനദണ്ഡങ്ങള്‍ ലംഘിച്ച സാഹചര്യത്തിലും നിര്‍മ്മാതാവ് അംഗത്വം പുതുക്കാത്തതിനാലും സിനിമ രജിസ്റ്റര്‍ ചെയ്തില്ലെന്നും മറ്റ് വിവാദങ്ങള്‍ ചേംബര്‍ യോഗം പരിഗണിച്ചില്ലെന്നും അംഗം പറയുന്നു.

ഈശോ എന്ന പേര് യേശുവിനെയും ക്രൈസ്തവ സമൂഹത്തെയും അവഹേളിക്കുന്നുവെന്ന ആരോപണവുമായി കാസ പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളാണ് തുടക്കത്തില്‍ രംഗത്ത് വന്നത് പിന്നീട് ചില ബിഷപ്പുമാരും ഇതിനെ പിന്തുണച്ച് രംഗത്ത് വന്നു. ഈശോ എന്ന പേര് മാറ്റേണ്ടെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ മതസംവിധാനങ്ങള്‍ ഇടപെടുന്നതിനെ അംഗീകരിക്കാനാകില്ലെന്നും ഫെഫ്ക നിലപാട് സ്വീകരിച്ചിരുന്നു. നാദിര്‍ഷയെ പിന്തുണച്ച് സിനിമാ ലോകത്ത് നിന്നും കൂടുതല്‍ പേര്‍ രംഗത്ത് വന്നിരുന്നു. ജയസൂര്യ കേന്ദ്രകഥാപാത്രമാകുന്ന ഈശോയുടെ തിരക്കഥ സുനീഷ് വാരനാടാണ്.

ഒടിടി റിലീസിന് ഫിലിം ചേംബര്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെങ്കിലും തിയറ്റര്‍ റിലീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ചേംബര്‍ അനുമതി വേണം. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും മേല്‍ഘടകമാണ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്.

'കോമഡി എന്റർടൈനറല്ല വെഡ്‌ഡിങ് എന്റർടൈനറാണ് ഗുരുവായൂരമ്പല നടയിൽ' ; സ്ക്രിപ്റ്റും സിനിമയും ചിരിപ്പിച്ചെന്ന് പൃഥ്വിരാജ്

'ആനന്ദേട്ടനെ പോലെ തെളിഞ്ഞ മനസ്സും ക്ഷമാശീലവും ഉള്ള ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല' ; ഗുരുവായൂരമ്പല നടയിൽ റിലീസ് ടീസർ

'രണ്ടും ഒരേ ഇനമാ ക്രിമിനൽസ്, ത്രില്ലറുമായി ജിസ് ജോയ്' ; ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ ട്രെയ്‌ലർ

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

SCROLL FOR NEXT