Film News

മന്ത്രത്തിലൊന്നും ഓന്റെ അസുഖം മാറൂല..: സൗബിന്റെ 'ജിന്ന്', ടീസര്‍

സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്നി'ന്റെടീസര്‍ പുറത്തിറങ്ങി. 'വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്‌ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വികെ, മനു വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെപിഎസി ലളിത, ജിലു ജോസഫ്, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ അഭിനയിക്കുന്നു.

പ്രശാന്ത് പിള്ള സംഗീതം പകരുന്ന പാട്ടുകളുടെ് ഗാനരചന സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി എന്നിവരാണ്. എഡിറ്റിംഗ് ദീപു ജോസഫ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജംനീഷ് തയ്യില്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥന്‍. ആര്‍ട്ട് ഗോകുല്‍ ദാസ്, അഖില്‍ രാജ് ചിറയില്‍, കോസ്റ്റ്യൂം മഷര്‍ ഹംസ, സ്റ്റണ്ട് മാഫിയ ശശി, ജോളി ബാസ്റ്റിന്‍.

സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ഓഡിയോഗ്രാഫി എം ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്.

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി ടൈഗര്‍ ഫുഡ്‌സ് ഇന്ത്യ യുഎഇ വിപണിയിലും

ലോക എയ്ഡ്‌സ് ദിനം, മഹായുദ്ധം അവസാനിപ്പിക്കാൻ നാല് തന്ത്രങ്ങൾ

പകലിലെ അസാധാരണ തണുപ്പ് തുടരുമോ? ഡോ.എം.ജി.മനോജ് വിശദീകരിക്കുന്നു

SCROLL FOR NEXT