Film News

ഇതാണാ ജിന്ന്, സൗബിന്‍ ഷാഹിറിന്റെ യോഗാ ലുക്കുമായി ദുല്‍ഖര്‍ സല്‍മാന്‍

കിണ്ടിയും പശ്ചാത്തലത്തില്‍ യോഗാ ചിത്രവുവുമായി യോഗാചാര്യന്‍ ലുക്കില്‍ സൗബിന്‍ ഷാഹിര്‍. ഹ്യൂമറിന് പ്രാധാന്യം നല്‍കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടിരിക്കുന്നത്. മോഷന്‍ പോസ്റ്ററും ഇതിനൊപ്പമുണ്ട്. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി എന്ന ദുല്‍ഖര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് തിരക്കഥ.

ഗിരീഷ് ഗംഗാധരന്‍ ജല്ലിക്കട്ടിന് ശേഷം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രവുമാണ് ജിന്ന്. ശാന്തി ബാലചന്ദ്രനാണ് നായിക. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. ദീപു ജോസഫ് എഡിറ്റിംഗും. സ്‌ട്രെയിറ്റ് ലൈന്‍ സിനിമാസാണ് നിര്‍മ്മാണം.

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് ജിന്ന്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ സിനിമകളാണ് മുമ്പ് പ്രേക്ഷകരിലെത്തിയത്. ഹാസ്യപശ്ചാത്തലത്തിലുള്ള എന്റര്‍ടെയിനറായിരിക്കും ജിന്ന് എന്ന് തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥന്‍ ദ ക്യുവിനോട് പറഞ്ഞു.

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി ടൈഗര്‍ ഫുഡ്‌സ് ഇന്ത്യ യുഎഇ വിപണിയിലും

ലോക എയ്ഡ്‌സ് ദിനം, മഹായുദ്ധം അവസാനിപ്പിക്കാൻ നാല് തന്ത്രങ്ങൾ

പകലിലെ അസാധാരണ തണുപ്പ് തുടരുമോ? ഡോ.എം.ജി.മനോജ് വിശദീകരിക്കുന്നു

SCROLL FOR NEXT