Film News

'ദാദാസാഹിബ് ഫാൽക്കെ ബയോപിക്കുമായി എസ് എസ് രാജമൗലി'; 'മേഡ് ഇൻ ഇന്ത്യ' ഒരുങ്ങുന്നത് ആറ് ഭാഷകളിൽ

​ഇന്ത്യൻ സനിമയുടെ പിതാവ് ദാദാസാഹിബ് ഫാൽക്കെയുടെ ജീവചരിത്രം സിനിമയായി അവതരിപ്പിക്കാനൊരുങ്ങി സംവിധായകൻ എസ് എസ് രാജമൗലി. 'മേഡ് ഇൻ ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ രാജമൗലി ഇന്ന് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇന്ത്യൻ സിനിമയുടെ 'ജനനത്തിന്റെയും ഉയർച്ചയുടെയും' കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവ് നിതിൻ കക്കറാണ്.

ആദ്യം ഇതിന്റെ കഥ കേട്ടപ്പോൾ അത് എന്നെ വൈകാരികമാക്കി. ഒരു ബയോപിക് നിർമ്മിക്കുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ ഇന്ത്യൻ സിനിമയുടെ പിതാവിനെക്കുറിച്ച് ഒരു ബയോപിക് സങ്കൽപ്പിക്കുക എന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ് എന്ന് ചിത്രത്തിന്റെ ടീസർ പങ്കുവച്ചുകൊണ്ട് രാജമൗലി സോഷ്യൽ മീഡിയയിൽ കുറിച്ചു. മാക്സ് സ്റ്റുഡിയോസ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളില്‍ വരുണ്‍ ഗുപ്തയും എസ്എസ് കാര്‍ത്തികേയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും. ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങൾ അണിയറപ്രവർത്തകർ വഴിയേ പുറത്തുവിടും.

ഇന്ത്യൻ സനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയാണ് 1913-ൽ രാജാ ഹരിശ്ചന്ദ്ര എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ഫീച്ചർ ഫിലിം നിർമ്മിച്ചത്. ഏകദേശം 2 പതിറ്റാണ്ടോളം നീണ്ട തന്റെ ചലച്ചിത്ര ജീവിതത്തിൽ 27 ഹ്രസ്വചിത്രങ്ങളും 90-ലധികം മുഴുനീള സിനിമകളും അദ്ദേഹം നിർമിച്ചിട്ടുണ്ട്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT