Film News

'സിംപ്ലിസിറ്റി ആയിരിക്കും ഞങ്ങളുടെ മെയിൻ'; അൻപോട് കൺമണി പൂർത്തിയാകാൻ മൂന്ന് വർഷമെടുത്തെന്ന് സംവിധായകൻ ലിജു തോമസ്

അർജുൻ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അൻപോട് കൺമണി. കുട്ടികൾ ഉണ്ടാകാതിരിക്കുമ്പോൾ ദമ്പതികൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രേമേയം. തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയായ അനഘ നാരായണനാണ് ചിത്രത്തിൽ നായിക. അൻപോട് കൺമണി വളരെ ലളിതമായ സിനിമയാണെന്ന് അനഘ നാരായണൻ. കഥ ആദ്യം കേട്ടപ്പോൾ തന്നെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ദമ്പതിമാരുടെ ജീവിതത്തിലേക്ക് ബാക്കി ഉള്ളവർ ഇടപെടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. ഇതേപോലത്തെ സാഹചര്യങ്ങളിലൂടെ കടന്നു പോയ ആളുകളെ നമ്മൾ കേട്ടിട്ടും കണ്ടിട്ടും ഉണ്ടാകുമെന്നും അതുകൊണ്ടു തന്നെ ആളുകൾക്ക് വളരെയധികം റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയായിരിക്കുമെന്നും അനഘ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അൻപോട് കൺമണി. കവി ഉദ്ദേശിച്ചത് പോലെ തന്നെ വളരെ റൂട്ടഡ് ആയിട്ടുള്ള കഥാപാത്രങ്ങൾ ഉള്ള സിനിമയായിരിക്കും അൻപോട് കൺമണിയുമെന്നും ബ്രഹ്മാണ്ട പടങ്ങൾക്കിടയിൽ ഒരു ക്യൂട്ട് പടമായിരിക്കും ചിത്രമെന്നും സംവിധായകൻ പറഞ്ഞു.

സിംപ്ലിസിറ്റിയായിരിക്കും ചിത്രത്തിന്റെ മെയിൻ. വളരെയധികം സോഷ്യലി റെലെവന്റ് ആയിട്ടുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. അവിചാരിതമായി 2022ലാണ് അൻപോട് കൺമണിയുടെ കഥ കേൾക്കുന്നത്. സിനിമ യഥാർഥ്യത്തിലെത്താൻ മൂന്ന് വർഷം എടുത്തുവെന്നും സംവിധായകൻ കൂട്ടിചേർത്തു.

ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്. പിള്ളയുമാണ്. മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീതം പകർന്നിട്ടുള്ളത്. 123 മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ചിത്രം ജനുവരി 24ന് തിയറ്ററുകളിലെത്തും.

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT