Film News

കൊറോണ കാലഘട്ടത്തിലെ മദ്യപന്മാരുടെ പരക്കം പാച്ചിൽ ; ധവാന് വേണ്ടിയുള്ള ഓട്ടം നാളെ തിയറ്ററുകളിൽ

നവാ​ഗതനായ സി.സി സംവിധാനം ചെയ്ത് ലുക്ക്മാൻ അവറാൻ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊറോണ ധവാൻ നാളെ തിയറ്ററുകളിൽ. ജെയിംസ് & ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്ന് നിർമിക്കുന്ന ചിത്രം ഓ​ഗസ്റ്റ് നാലിന് തിയറ്ററുകളിലെത്തും.

കൊറോണയുടെ പശ്ചാത്തലത്തിൽ ഒരു മുഴു നീളൻ കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജയ് മോഹൻരാജ് ആണ്. 'കൊറോണ ജവാൻ' എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്.ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം ജോണി ആന്റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, സീമ ജി. നായർ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിൻ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷൻ കൺട്രോളർ. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.

ഈ സിനിമയിൽ സീരിയസ് ലെയർ ഒന്നുമില്ല. ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി ആണ് ഉപയോഗിച്ചിരിക്കുന്നത്. കൊറോണ പശ്ചാത്തലമാക്കി നിരവധി സിനിമകൾ വന്നു അതിൽ ഫൺ ആയി ട്രീറ്റ് ചെയ്തത് ജോ ആൻഡ് ജോ മാത്രമാണ്. ജോ ആൻഡ് ജോയിൽ സെക്കന്റ് ലോക്ക് ഡൗൺ ആണ് കാണിച്ചിരിക്കുന്നത്. നമ്മൾ ഫസ്റ്റ് ലോക്ക്ഡൗണിൽ മദ്യം കിട്ടാതെയുള്ള ആളുകളുടെ പരക്കം പാച്ചിലാണ് കാണിക്കുന്നത്. ഇരിങ്ങാലക്കുടക്കും ചാലക്കുടിക്കും ഇടയിൽ ആനത്തടം എന്നൊരു ഗ്രാമമുണ്ട് അവിടെ നടക്കുന്ന കഥയാണ് നമ്മൾ ഫോളോ ചെയ്യുന്നത്. എന്റെ നാടും അതാണ്. ഞാൻ ജനിച്ചു വളർന്ന നാട് ആയത് കൊണ്ട് എനിക്ക് കഥയായി കുറച്ചുകൂടെ കണക്ട് ആയി.
സി.സി

കല - കണ്ണൻ അതിരപ്പിള്ളി , കോസ്റ്റ്യും - സുജിത് സി എസ് , ചമയം - പ്രദീപ് ഗോപാലകൃഷ്ണൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഹരിസുദൻ മേപ്പുറത്തു, അഖിൽ സി തിലകൻ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ സുജിൽ സായി പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷൈൻ ഉടുമ്പൻചോല, അസ്സോസിയേറ്റ് ഡയറക്ടർ - ലിതിൻ കെ. ടി, വാസുദേവൻ വി. യു, അസിസ്റ്റന്റ് ഡയറക്ടർ - ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ മാനേജർ - അനസ് ഫൈസാൻ, ശരത് പത്മനാഭൻ, ഡിസൈൻസ് - മാമിജോ പബ്ലിസിറ്റി - യെല്ലോ ടൂത്ത് ,പിആർഒ - ആതിര ദിൽജിത്ത്, സ്റ്റിൽസ് - വിഷ്ണു എസ് രാജൻ.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT