Film News

വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചരണം; ഹിന്ദു മക്കള്‍ കച്ചി നേതാവിനെതിരെ പൊലീസ് കേസ്

നടന്‍ വിജയ് സേതുപതിയെ ആക്രമിക്കാന്‍ ആഹ്വാനം നടത്തിയ ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്‍ജുന്‍ സമ്പത്തിനെതിരെ കേസെടുത്ത് കോയമ്പത്തൂര്‍ പൊലീസ്. വിജയ് സേതുപതിയെ അടിക്കുന്നവര്‍ക്ക് 1001 രൂപ നല്‍കുമെന്ന് അര്‍ജുന്‍ സമ്പത്ത് ട്വീറ്റ് ചെയ്യുകയായിരുന്നു. വിജയ് സേതുപതി തേവര്‍ സമുദായത്തെയും നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചെന്നാണ് അര്‍ജുന്‍ സമ്പത്തിന്റെ ആരോപണം.

സംഭവത്തില്‍ അര്‍ജുന്‍ സമ്പത്തിനെതിരെ ഐ.പി.സി സെക്ഷന്‍ 504, 501(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസുമായി സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര്‍ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാല്‍ പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നും ഹിന്ദു മക്കള്‍ കച്ചി പറഞ്ഞിരുന്നു. തേവര്‍ അയ്യ വലിയ നേതാവ് അല്ല എന്നായിരുന്നു വിജയ് സേതുപതി പ്രതികരിച്ചെന്നും ആരോപണമുണ്ടായിരുന്നു.

പാരിതോഷികം പ്രഖ്യാപിച്ചുവെന്നത് ശരിയാണെന്ന് നേരത്തെ അര്‍ജുന്‍ സമ്പത്ത് ഇന്ത്യ ടുഡേയോട് പറഞ്ഞിരുന്നു. വിജയ് സേതുപതിയെ വിമാനത്താവളത്തില്‍ വച്ച് ചവിട്ടാന്‍ ശ്രമിച്ച മഹാഗാന്ധി എന്നയാളുമായി സംസാരിച്ചുവെന്നാണ് അര്‍ജുന്‍ സമ്പത്ത് പറഞ്ഞത്. മഹാഗാന്ധിയോട് പരിഹാസരൂപേണ സംസാരിച്ചതിനാണ് അയാള്‍ വിജയ് സേതുപതിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നും അര്‍ജുന്‍ സമ്പത്ത് അവകാശപ്പെട്ടിരുന്നു.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT