Film News

സിദ്ധാർഥ്‌ ഭരതൻ ചിത്രം ചതുരത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ; റോഷൻ മാത്യുവും സ്വാസികയും പ്രധാന റോളിൽ

ജിന്നിന് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയുന്ന ചതുരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തുവിട്ടു. നടന്‍ ടൊവിനോ തോമസാണ് ഫസ്റ്റ് ലുക്ക് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. റോഷന്‍ മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഗ്രീന്‍വിച് എന്റര്‍ടൈന്‍മെന്റിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനസിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുണ്ടക്കയത്തായിരുന്നു ചിത്രീകരണം.

സിദ്ധാർഥ്‌ തന്നെയാണ് ചതുരത്തിലെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് പിള്ള സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ദീപു ജോസഫാണ്.

വസ്ത്രാലങ്കാരം സ്റ്റേഫി സേവ്യര്‍, കലാ സംവിധാനം അഖില്‍ രാജ് ചിറയില്‍, മേക്കപ്പ് അഭിലാഷ് എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അംബ്രോ, ശബ്ദ രൂപകല്പന വിക്കി, ശബ്ദ മിശ്രണം എം ആര്‍ രാജകൃഷ്ണന്‍, സ്റ്റില്‍സ് ജിതിന്‍ മധു, പ്രൊമോഷന്‍സ് പപ്പെറ്റ് മീഡിയ, ടൈറ്റില്‍ ഡിസൈന്‍ സീറോ ഉണ്ണി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT