Film News

മോഹന്‍ലാലും ലാലു അലക്‌സും തകര്‍ത്തു: 'ബ്രോ ഡാഡി' പ്രേക്ഷക പ്രതികരണം ഇങ്ങനെ

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്രോ ഡാഡി ഇന്നലെ രാത്രി 12 മണിക്ക് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തു. ബ്രോ ഡാഡി ഒരു ചെറിയ ഫാമിലി എന്റര്‍ട്ടെയിനര്‍ ആയിരിക്കുമെന്നാണ് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോള്‍ സിനിമ കണ്ട് പ്രേക്ഷകര്‍ പറയുന്നതും അത് തന്നെയാണ്. സിനിമ കണ്ട് നിരവധി പേരാണ് സമൂഹമാധ്യമത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തെ കുറിച്ച് മിശ്ര അഭിപ്രായങ്ങള്‍ വരുന്നുണ്ടെങ്കിലും മോഹന്‍ലാലിന്റെയും ലാലു അലക്‌സിന്റെയും പ്രകടനം എല്ലാവരും ഒരുപോലെ പ്രശംസിക്കുന്നുണ്ട്.

വളരെ രസകരമായി കുടുംബ സമേതം ഇരുന്ന് കാണാന്‍ കഴിയുന്ന ചിത്രമാണ് ബ്രോ ഡാഡി. വിന്റേജ് മോഹന്‍ലാലിന്റെ തിരിച്ചുവരവാണിത്. സിനിമയുടെ രണ്ടാം പകുതിയില്‍ ലാലു അലക്‌സ് തകര്‍ത്തു എന്നിങ്ങനെയാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. പൃഥ്വിരാജിന്റെ സംവിധാന രീതിക്കും പ്രേക്ഷകര്‍ പ്രശംസ അറിയിക്കുന്നുണ്ട്. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും അപ്പന്‍ മകന്‍ കോമ്പോയ്ക്കും നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. അതേസമയം ചിത്രത്തിന്റെ സെക്കന്റ് ഹാഫ് വലിച്ചു നീട്ടി എന്ന അഭിപ്രായവും പ്രേക്ഷകര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിർമ്മിച്ചിരിക്കുന്നത്. 2022ല്‍ റിലീസ് ചെയ്ത ആദ്യ മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, മീന, കനിഹ, ജഗതീഷ്, സൗബിന്‍, ഉണ്ണി മുകുന്ദന്‍, മല്ലിക സുകുമാരന്‍ എന്നിവരുമുണ്ട്. ശ്രീജിത്-ബിബിന്‍ കൂട്ടുകെട്ടാണ് തിരക്കഥ.

കെ.സി കേരളത്തിൽ മത്സരിക്കുമോ? | KC Venugopal Exclusive Interview

ഗള്‍ഫിനേക്കാള്‍ എണ്ണ നിക്ഷേപം; വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തിന് പിന്നിലെ താല്‍പര്യം എന്ത്?

കിലോയ്ക്ക് 2 ദിർഹം, അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍, കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

SCROLL FOR NEXT