Film News

'ചാന്ത്പൊട്ട്' എന്ന പേര് ദുര്‍വ്യാഖ്യാനിക്കപ്പെട്ടത്, വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നു: ബെന്നി പി നായരമ്പലം

ചാന്ത്പൊട്ട് എന്ന ചിത്രം ആരെയും വേദനിപ്പിക്കാനായി എഴുതിയതല്ലെന്നും തന്റെ ചിന്തകൾ ദുർവ്യാഖ്യാനിക്കപ്പെട്ടതാണെന്നും തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. അത്തരത്തിലുള്ളവരെ ചേർത്ത് നിർത്താൻ വേണ്ടിയുള്ള ഒരു ശ്രമമായിരുന്നു സിനിമ. അതിനെ മറ്റൊരു രീതിയിൽ കണ്ട് ട്രാൻസ്‌ജെൻഡേഴ്‌സിനെ കളിയാക്കാനുള്ള ഒരു ആയുധമാക്കി മാറ്റിയത് അന്നത്തെ സമൂഹത്തിലെ ചില മനോരോഗികൾ ആയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാന്ത്പൊട്ട് എന്ന തന്റെ സിനിമയുടെ പേരിൽ വിഷമിക്കേണ്ടി വന്ന എല്ലാവരോടുമായി താൻ മാപ്പ് ചോദിക്കുന്നു എന്നും ബെന്നി പി നായരമ്പലം ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഈ കമ്മ്യൂണിറ്റിയിലുള്ളവരെ ചേർത്ത് നിർത്താൻ വേണ്ടി എഴുതിയ സിനിമയാണ് ചാന്ത്പൊട്ട്. സ്ത്രൈണത ഒരു ശാപമായി മാറിയ ഒരാളുടെ കഥയാണത്, അതല്ലാതെ രാധയുമായി ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്ക് ബന്ധമില്ല. ഉദാഹരണത്തിന്, ഡാൻസ് മാസ്റ്റർമാരെ പോലുള്ളവർക്ക് നൃത്തത്തിന്റെ ലാസ്യഭാവം കയറി, ചലനങ്ങളിലെല്ലാം അത് വരാറുണ്ടല്ലോ. അതുകൊണ്ട് മാത്രമാണ് രാധാകൃഷ്ണനിലും സ്ത്രീന്യത കൂടിയത്.

അപ്പോഴും അവൻ പുരുഷൻ തന്നെയാണ്. അവന് പ്രണയമുണ്ട്, കുഞ്ഞ് ജനിക്കുന്നുണ്ട്. അവസാനം ഒരു പോസിറ്റീവ് നോട്ടിലാണ് സിനിമ അവസാനിക്കുന്നത്. അങ്ങനെ തന്നെയാണ് താനും ലാൽജോസും അതിനെ കണ്ടത്. എന്നാൽ, ഈ സിനിമയുടെ പേര് ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയുമായി ചേർത്ത് വിളിക്കുന്ന സാഹചര്യം വന്നപ്പോഴാണ് അത് അവരെ വേദനിപ്പിച്ചത്.

എന്റെ ഒരു സുഹൃത്തിന്റെ വിഷമം കണ്ട് എഴുതിയ സിനിമയായിരുന്നു ചാന്ത്പൊട്ട്. പക്ഷേ, അത് ദുർവ്യാഖ്യാനിക്കപ്പെട്ടു. അതിന്റെ പേരിൽ വിഷമം അനുഭവിച്ചവരോടെല്ലാം ക്ഷമ ചോദിക്കുന്നു.

സിനിമ ഇറങ്ങുന്നതിന് മുമ്പും ഇവരെ പല പേരുകളിൽ ആളുകൾ വിളിച്ചിരുന്നു. ഏത് പേരും മോശം അർത്ഥത്തിൽ വിളിക്കുന്നത് തെറ്റ് തന്നെയാണ്. സത്യത്തിൽ പോസിറ്റീവായി നമ്മൾ കണ്ട കാര്യം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടപ്പോൾ ശരിക്കും വിഷമം വന്നു. താൻ മാത്രമാണ് ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കഥ പറയാൻ ധൈര്യപ്പെട്ടുള്ളൂ എന്ന് പറയുന്ന കത്തുകളെല്ലാം ആദ്യ കാലങ്ങളിൽ ഈ കമ്യൂണിറ്റിയിൽ നിന്നു തന്നെ ലഭിച്ചിരുന്നു. പക്ഷേ, ഈ പേര് വച്ച് കളിയാക്കലുകൾ വന്ന് തുടങ്ങിയപ്പോഴാണ് അവരെ അത് വേദനിപ്പിക്കാൻ തുടങ്ങിയത്. ബെന്നി പി നായരമ്പലം തന്റെ അനുഭവങ്ങൾ പങ്കുവച്ചു.

ഒരു നിഘണ്ടുവിൽ ഒരുപാട് മോശം പദങ്ങളുണ്ട്. അതെല്ലാം ഒരാൾ മറ്റൊരാളെ വിളിക്കുകയാണെങ്കിൽ, ആ നിഘണ്ടു സൃഷ്ടിച്ച ആൾ അതിന് എന്ത് പിഴച്ചു? അത് ഉപയോഗിക്കാൻ പാടില്ല എന്ന തിരിച്ചറിവാണ് സംസ്കാരമുള്ളവർ ചെയ്യേണ്ടത്. കാലം മാറുന്നതിന് അനുസരിച്ച് സമൂഹവും മാറും. അന്ന് 'ചാന്ത്പൊട്ട്' എന്ന് വിളിച്ച് ബോഡി ഷെയിമിംഗ് ചെയ്യുന്ന മാനസിക രോഗികൾ ഉണ്ടായിരുന്നു, പക്ഷേ ഇന്ന് അത് വളരെ കുറഞ്ഞിട്ടുണ്ട്.

ട്രാൻസ്‌ജെൻഡർ എന്നത് പുരുഷനും സ്ത്രീയും പോലെയുള്ള ഒരു ജെൻഡർ തന്നെയാണ്. അത്തരം സംഭവങ്ങൾ നടന്നതിൽ ഒരുപാട് വിഷമം തോന്നി, കുറ്റബോധം തോന്നിയിരുന്നു. അത് നമ്മുടെ കയ്യിൽ നിന്ന് പോയ കേസ് ആണ്. എന്റെ ഒരു സുഹൃത്തിന്റെ വിഷമം കണ്ട് എഴുതിയ സിനിമയായിരുന്നു ചാന്ത്പൊട്ട്. പക്ഷേ, അത് ദുർവ്യാഖ്യാനിക്കപ്പെട്ടു. അതിന്റെ പേരിൽ വിഷമം അനുഭവിച്ചവരോടെല്ലാം ക്ഷമ ചോദിക്കുന്നു. ബെന്നി പി നായരമ്പലം ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT