Film News

തറവാടിന്റെ തകർച്ചക്ക് കാരണം അവരാണ്, മകൻ പോപ്പിയുടെ കാര്യത്തിൽ പേടിയുണ്ട്; ബിൻസിയെക്കുറിച്ചുള്ള കണ്ടെത്തലുകളുമായി ജോമോൻ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിയെന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമയിൽ ജോമോൻ എന്ന കഥാപാത്രമായിരുന്നു ബാബുരാജ് അവതരിപ്പിച്ചത്. സിനിമയിലെ സ്വാഭാവികമായ അഭിനയത്തിന് ബാബുരാജിന് പ്രേക്ഷക പ്രശംസ നേടിക്കൊടുത്തിരുന്നു. സിനിമയിലെ മറ്റൊരു കഥാപാത്രമായ ബിൻസിയെ അവതരിപ്പിച്ചത് ഉണ്ണിമായ ആയിരുന്നു. സിനിമയിലെ ഈ പെൺ കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് നിരവധി നിഗമനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും നടക്കുന്നത്. സിനിമയിൽ ബിൻസി ചെയ്തിരിക്കുവാൻ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ച് ജോമോന്റെ കഥാപാത്രം അവതരിപ്പിച്ച ബാബുരാജ് ചില നിഗമനങ്ങൾ നടത്തിയിട്ടുണ്ട്. ബിൻസിയെക്കുറിച്ചുള്ള ജോമോന്റെ കണ്ടെത്തലുകൾ ബാബുരാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

ബാബുരാജിന്റെ ഫേസ്ബുക് കുറിപ്പ്

ബിൻസി ...പനചെല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ ,വളരെ ചെറുപ്പത്തിലേ 'അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി strict ആയാണ് വളർത്തിയത് എന്നത് സത്യമാണ് .ബിൻസി കുടുംബത്തിൽ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി ,,എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പോലീസ് കേസ്‌ ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ് ..ഇപ്പൊ അവസാനം എന്തായി ....സ്വത്തുക്കൾ എല്ലാം അവർക്കു മാത്രമായി .എന്റെ അനിയൻ പാവമാണ് , മകൻ പോപ്പിയുടെ കാര്യത്തിലും പേടിയില്ലാതില്ല ....

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT