Film News

മാത്തന്‍ ജീവിച്ചിരിപ്പുണ്ടോ, ഇഷ്ടപ്പെട്ട എഴുത്തുകാരന്‍, ദൈവത്തില്‍ വിശ്വാസമുണ്ടോ?; ഇന്‍സ്റ്റയില്‍ ചോദ്യങ്ങള്‍ക്കുത്തരം നല്‍കി ആഷിക് അബു

THE CUE

ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ ആര്, മാത്തന്‍ ജീവിച്ചിരിപ്പുണ്ടോ, അടുത്ത ചിത്രത്തില്‍ നായകനാര് തുടങ്ങിയ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി ആഷിക് അബു. ഇന്നലെ ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു ആരാധകര്‍ക്ക് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഷിക് അവസരം നല്‍കിയത്.

ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ ആരെന്ന ചോദ്യത്തിന് ശ്യാം പുഷ്‌കരന്‍ എന്നായിരുന്നു മറുപടി. ശ്യാം പുഷ്‌കരന്റെ ഇഷ്ടപ്പെട്ട തിരക്കഥ ദിലീഷ് നായര്‍ക്കൊപ്പം എഴുതിയ ഇടുക്കി ഗോള്‍ഡാണ്. ഉണ്ണി ആര്‍ തിരക്കഥ എഴുതുന്ന തന്റെ പുതിയ ചിത്രത്തിന് സംഗീതം നിര്‍വഹിക്കുക ബിജിപാലായിരിക്കുമെന്നും ആഷിക് അറിയിച്ചു.

മായാനദിയിലെ മാത്തന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഉത്തരം. സൗഹൃദമല്ല മനുഷ്യത്വമാണ് വലുതെന്നും ദൈവത്തില്‍ വിശ്വസിക്കുന്നോ എന്ന ചോദിച്ചയാളോട് നിങ്ങളിലാണ് വിശ്വസിക്കുന്നതെന്നും ഉത്തരമുണ്ട്. പുതിയ ചിത്രമായ വൈറസ് അധികം വൈകാതെ ആമസോണ്‍ പ്രൈമില്‍ ലഭ്യമാകുമെന്നും ആഷിക് അബു പറഞ്ഞു.

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT