ഗായ്‌ത്തൊണ്ടെ സാബ് വീണ്ടും; സേക്രഡ് ഗെയിംസ് രണ്ടാം സീസണ്‍ ട്രെയിലറെത്തി

ഗായ്‌ത്തൊണ്ടെ സാബ് വീണ്ടും; സേക്രഡ് ഗെയിംസ് രണ്ടാം സീസണ്‍ ട്രെയിലറെത്തി

ഉത്തരംകിട്ടാത്ത അനേകം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഗണേശ് ഗായ്‌ത്തൊണ്ടെ സാബ് വീണ്ടും. പ്രേക്ഷകര്‍ ആകാഷയോടെ കാത്തിരുന്ന സേക്രഡ് ഗെയിംസ് രണ്ടാം സീസണ്‍ ട്രെയിലറെത്തി. ഓഗസ്റ്റ് 15 മുതല്‍ രണ്ടാം പതിപ്പ് കാണികളിലെത്തുമെന്ന് ഷോ റണ്ണേഴ്‌സ് അറിയിച്ചു. നവാസുദ്ദീന്‍ സിദ്ദിഖി, സെയ്ഫ് അലിഖാന്‍ എന്നിവരേക്കൂടാതെ കല്‍ക്കി കെയ്ക്ലാനും രണ്‍വീണ്‍ ഷോറേയും സെക്കന്‍ഡ് സീസണിലെത്തുന്നുണ്ട്. പങ്കജ് ത്രിപാദിയുടെ സ്വാമിജിക്ക് ഇത്തവണ കൂടുതല്‍ സ്‌ക്രീന്‍ ടൈം ലഭിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ഇത്തവണ വലിയ ഗെയിമാണ്. നമ്മളേക്കാള്‍ വലിയ ഗെയിം.

ഗായ്‌ത്തൊണ്ടെ

ആദ്യ സീസണിലേതുപോലെ തന്നെ രണ്ട് ടൈംലൈനിലൂടെ തന്നെയാകും കഥ പറച്ചിലെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ആസന്നമായ സര്‍വ്വനാശത്തില്‍ നിന്നും മുംബൈ നഗരത്തെ രക്ഷിക്കുകയാണ് സര്‍താജ് സിങ്ങിന്റെ പുതിയ ദൗത്യം. ഗായ്‌തൊണ്ടെ ഇത്രയും നാള്‍ എവിടെയായിരുന്നു, 'ഗെയിമില്‍' ഗുരുജിയുടെ റോള്‍ എന്നതിനെല്ലാമുള്ള ഉത്തരം ഈ സീസണില്‍ ഉണ്ടായേക്കും.

വിക്രമാദിത്യ മോട്‌വാനെയ്‌ക്കെതിരെയുണ്ടായ മീടു വെളിപ്പെടുത്തലിനെ തുടര്‍ന്ന് വെബ് സീരീസ് അനിശ്ചിതത്വത്തിലായിരുന്നു.
ഗായ്‌ത്തൊണ്ടെ സാബ് വീണ്ടും; സേക്രഡ് ഗെയിംസ് രണ്ടാം സീസണ്‍ ട്രെയിലറെത്തി
വീണ്ടും നാടന്‍ ബിജു മേനോന്‍, കൂടെ നാട്ടിന്‍പുറത്തെ കല്യാണപ്പാട്ടും

അനുരാഗ് കശ്യപും നീരജ് ഗയ്‌വാനും ചേര്‍ന്നാണ് സേക്രഡ് ഗെയിംസ് സംവിധാനം ചെയ്തിരിക്കുന്നത്. വിക്രമാദിത്യ മോട്‌വാനെയാണ് ഷോ റണ്ണര്‍. വിക്രം ചന്ദ്രയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് വെബ് സീരീസ് തയ്യാറാക്കിയിരിക്കുന്നത്. വരുണ്‍ ഗ്രോവര്‍ ഉള്‍പ്പെടുന്ന ടീമിന്റേതാണ് തിരക്കഥ. സംവിധാനത്തിനും കഥപറച്ചില്‍ രീതിക്കും പുറമേ അഭിനേതാക്കളുടെ പ്രകടനങ്ങളും പശ്ചാത്തലസംഗീവുമെല്ലാം ആദ്യ സീസണ്‍ ഹിറ്റാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു.

logo
The Cue
www.thecue.in