Film News

സണ്ണി വെയ്‌ന്റെ നിര്‍മാണത്തില്‍ നിവിന്റെ ‘പടവെട്ട്’; നായികയായി അതിഥി ബാലന്‍

THE CUE

നിവിന്‍ പോളിയെ നായകനാക്കി സണ്ണിവെയ്ന്‍ നിര്‍മിക്കുന്ന ‘പടവെട്ടി’ല്‍ അതിഥി ബാലന്‍ നായികയാവും. 2017ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘അരുവി’യിലൂടെ ശ്രദ്ധേയയായ താരമാണ് അതിഥി. ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം അതിഥി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘പടവെട്ട്’.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാടക രംഗത്ത് ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള ലിജു കൃഷണയാണ്. മുന്‍പ് സണ്ണി വെയ്ന്‍ ഒരുക്കിയ 'മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന നാടകം സംവിധാനം ചെയ്തതും ലിജു കൃഷ്ണയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത സംഗീതമൊരുക്കുന്ന മലയാള ചിത്രം കൂടിയാണ് പടവെട്ട്.

നിവിന്‍ പോളി നായകനായി ഓണത്തിനി റിലീസ് ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ നിര്‍മിച്ചതും മറ്റൊരു താരമായിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് അജു വര്‍ഗീസായിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍, രാജീവ് രവിയുടെ തുറമുഖം എന്നിവയാണ് നിവിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമകള്‍.

സണ്ണി വെയ്‌ന്റെയും ദുല്‍ഖറിന്റെയും ആദ്യ ചിത്രമായ സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിലാണ് സണ്ണി വെയന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നതും. സെക്കന്റ് ഷോയിലെ നായികയായ ഗൗതമി നായര്‍ സംവിധാനം ചെയ്യുന്ന വൃത്തം എന്ന ചിത്രത്തിലും സണ്ണി വെയ്‌നാണ് നായകന്‍. അനുഗ്രഹീതന്‍ ആന്റണി, തമിഴ് ചിത്രം ജിപ്‌സി എന്നിവയും സണ്ണി വെയ്‌ന്റേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്.

'സത്യത്തിൽ ഞാൻ അല്ല ഇവരാണ് ചത്താ പച്ചയുടെ എനർജി'; മമ്മൂട്ടി ക്യു സ്റ്റുഡിയോ ‘The M Factor’ ഇവന്റിൽ

‘ദക്ഷിണയാനം’ സംഗീത സായാഹ്‌നം ഇന്ന്

‘15 ലക്ഷം പ്രതിഫലം ചോദിച്ചതിനാൽ നിർമ്മാതാവാണ് ഹരീഷിനെ എആർഎം സിനിമയിൽ നിന്ന് മാറ്റിയത്’; ബാദുഷ

ദുബായിലെ 'കുന്നംകുളം പെരുന്നാള്‍' ആസിഫലി ഉദ്ഘാടനം ചെയ്യും

ജോജുവും ലിജോമോളും പ്രധാന വേഷങ്ങളിലെത്തുന്ന 'അജ:സുന്ദരി'; നിർമ്മാണം, ഛായാഗ്രഹണം ആഷിഖ് അബു

SCROLL FOR NEXT