സീരിയല്‍ കില്ലറെ പിന്തുടര്‍ന്ന് കുഞ്ചാക്കോ ബോബന്‍; ‘അഞ്ചാം പാതിര’യിലെത്തുന്നത് ക്രിമിനോളജിസ്റ്റായി

സീരിയല്‍ കില്ലറെ പിന്തുടര്‍ന്ന് കുഞ്ചാക്കോ ബോബന്‍; ‘അഞ്ചാം പാതിര’യിലെത്തുന്നത് ക്രിമിനോളജിസ്റ്റായി

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമായ ‘അഞ്ചാം പാതിര’യില്‍ കുഞ്ചാക്കോ ബോബന്‍ യില്‍ കുഞ്ചാക്കോ ബോബന്‍ കണ്‍സള്‍ട്ടന്റ് ക്രിമിനോളജിസ്റ്റായി വേഷമിടുന്നു. ഒരു കൊലപാതക പരമ്പരയുടെ അന്വേഷണത്തിന്റെ ഭാഗമാവുന്ന ഉദ്യോഗസ്ഥനായ അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ ബോബനെത്തുന്നതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു.

ചിത്രത്തിലെ കഥാപാത്രം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി സൈക്കാട്രി ക്ലിനിക്ക് നടത്തുന്ന ഡോക്ടറായ തന്റെ ഒരു സുഹൃത്തിനോട് സംസാരിച്ചിരുന്നുവെന്നും താരം പറഞ്ഞു. സുഹൃത്തിന്റെ ചില കേസുകള്‍ ചര്‍ച്ച ചെയ്യുകയും അതില്‍ നിന്ന് കുറച്ച് കാര്യങ്ങള്‍ കഥാപാത്രത്തിനായി എടുക്കുകയുമാണ് ചെയ്തത്. സംവിധായകന്‍ മിഥുന്‍ കഥാപാത്രത്തിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം തരുന്നയാളായതിനാല്‍ അത്തരം നിര്‍ദേശങ്ങള്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആഷിക് ഉസ്മാനാണ്. മഹേഷിന്റെ പ്രതികാരം,പറവ, വൈറസ്,തുടങ്ങിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ ഉണ്ണിമായയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുഷിന്‍ ശ്യാമാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

ഷറഫുദ്ദീന്‍,ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, രമ്യാ നമ്പീശന്‍,ദിവ്യ ഗോപിനാഥ്, ജിനു ജോസഫ് എന്നിവരാണ് മറ്റ്പ്രധാന കഥാപാത്രങ്ങള്‍. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും മിഥുന്‍ മാനുവലും ഒന്നിക്കുന്നത്. കാളിദാസ് ജയറാം നായകനായ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവാണ് ഇതിന് മുന്‍പ് മിഥുന്‍ സംവിധാനം ചെയ്ത ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in