Film News

'ഇത് ഫുൾ സയൻസാ', ആക്ഷേപഹാസ്യ കുടുംബചിത്രവുമായി അർജുൻ അശോകൻ, അൻപോട് കണ്മണി നാളെ മുതൽ തിയറ്ററുകളിൽ

അർജുൻ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന 'അൻപോട് കണ്മണി' നാളെ മുതൽ തിയറ്ററുകളിൽ. ഒരു കല്യാണവും അതിന് ശേഷം ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിവാഹം കഴി‍ഞ്ഞവർക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്ന ചിത്രമായിരിക്കും 'അൻപോട് കൺമണി' എന്ന് നടൻ അർജുൻ അശോകൻ നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ നവദമ്പതികൾ അനുഭവിക്കുന്ന അവസ്ഥയാണ് സിനിമയിൽ പറഞ്ഞു പോകുന്നത്, വിവാഹം കഴിഞ്ഞ ശേഷം കുട്ടികളായില്ലേ എന്ന ചോദ്യം നേരിടുന്ന ദമ്പതികളാണ് സിനിമയിലെ കഥാപാത്രങ്ങളെന്നും അർജുൻ അശോകൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാലിക പ്രസക്തിയുള്ള ഒരു വിഷയം സറ്റയറായി അവതരിപ്പിക്കുന്ന ചിത്രമാണ് അൻപോട് കണ്മണി എന്ന് സംവിധായകൻ ലിജു തോമസും പറഞ്ഞിരുന്നു.

അനഘ നാരായണനാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്റെ നായികയായി എത്തുന്നത്. 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനഘ നാരായണന്‍. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. അല്‍ത്താഫ് സലിം, മാലാ പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം സരിന്‍ രവീന്ദ്രനും എഡിറ്റിംഗ് സുനില്‍ എസ്. പിള്ളയുമാണ് നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് സാമുവല്‍ എബിയാണ്.

പ്രദീപ് പ്രഭാകറും പ്രിജിന്‍ ജെസ്സിയുമാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. ജിതേഷ് അഞ്ചുമനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിര്‍വഹിക്കുന്നു. ചിന്റു കാര്‍ത്തികേയന്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. കളറിസ്റ്റ് ലിജു പ്രഭാകര്‍. ശബ്ദരൂപകല്പന കിഷന്‍ മോഹനും ഫൈനല്‍ മിക്‌സ് ഹരിനാരായണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്. സനൂപ് ദിനേശാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്‌സ്. മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT