Film News

'പിറന്നാൾ ആശംസകൾ നേർന്ന് ടീം 'അന്വേഷിപ്പിൻ കണ്ടെത്തും' ; ടൊവിനോ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

ടൊവിനോ തോമസിന്റെ പിറന്നാളിനോടനുബന്ധിച്ച് പുതിയ പോസ്റ്റർ പുറത്തുവിട്ട് ടീം അന്വേഷിപ്പിൻ കണ്ടെത്തും. ടൊവിനോയുടെ അടുത്തതായി പുറത്തിറങ്ങുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണൻ എന്ന പൊലീസ് ഉദ്ദ്യോ​ഗസ്ഥനായി ആണ് ടൊവിനോ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിനു വി എബ്രഹാം ആണ്. അന്വേഷിപ്പിൻ കണ്ടെത്തും ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും.

ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. ഒരു റബർ തോട്ടത്തിൽ ദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി കണ്ടെത്തുന്ന യുവതിയുടെ മൃതദേഹം. ചെറുവള്ളി പൊലീസ് സ്റ്റേഷൻ മുതൽ കോട്ടയത്തെ ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനം വരെ നി​ഗൂഢത നിറഞ്ഞ ആ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ നിയോ​ഗിക്കപ്പെടുകയാണ്. ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ടൊവിനോ തോമസ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുന്നത്. ഫൊറൻസിക് എന്ന ചിത്രത്തിന് ശേഷം ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലറിൽ ഴോണറിലെത്തുന്ന ചിത്രം കൂടിയാണ് ഇത്.

തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്‍റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമയാണിത്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസ് വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത് സൈജു ശ്രീധരനാണ്. 'തങ്ക'ത്തിന് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. എഡിറ്റിംഗ്- സൈജു ശ്രീധർ,കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യുംസ്- സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ, പി ആർ ഒ : ശബരി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT