Anuradha Crime No. 59 Anuradha Crime No. 59
Film News

മലയാളത്തിന് ത്രില്ലര്‍ സീസണ്‍, അനുരാധ Crime No.59/2019ല്‍ ഇന്ദ്രജിത്തും അനു സിതാരയും

ദൃശ്യം സെക്കന്‍ഡ് ആമസോണ്‍ പ്രൈം വീഡിയോ സ്ട്രീമിംഗിന് പിന്നാലെ തരംഗം സൃഷ്ടിച്ചപ്പോള്‍ മലയാളത്തില്‍ ഒരുങ്ങുന്നത് ത്രില്ലറുകളുടെ വന്‍നിര. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത് വിജയമായ ഓപ്പറേഷന്‍ ജാവയും ത്രില്ലര്‍ ഗണത്തിലുള്ള സിനിമയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ്, നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിച്ചെത്തുന്ന 'നിഴല്‍' , മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്, മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ട് എന്നിവയും ത്രില്ലര്‍ സ്വഭാവമുള്ള ചിത്രങ്ങളാണ്.

Anuradha Crime No. 59

ഇന്ദ്രജിത്ത് സുകുമാരന്‍ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന 'അനുരാധ Crime No.59/2019 ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ത്രില്ലര്‍ ചിത്രം. അനുസിത്താര ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ്. തിരക്കഥ ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവരുടേതാണ്.

Anuradha Crime No. 59

ഗാര്‍ഡിയന്‍ ഏഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിക്‌സണ്‍ പൊഡുത്താസാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍. ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, അനില്‍ നെടുമങ്ങാട്, രാജേഷ് ശര്‍മ്മ, സുനില്‍ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Anuradha Crime No. 59

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. ബി.കെ.ഹരി നാരായണന്‍, മനു മഞ്ജിത്ത്, ജ്യോതികുമാര്‍ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സതീഷ് കാവില്‍കോട്ട, എഡിറ്റര്‍- ശ്യാം ശശിധരന്‍, കല- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ലാല്‍ കരുണാകരന്‍ & സോണി ജി.എസ് കുളക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ശിവന്‍ പൂജപ്പുര, പി.ആര്‍.ഒ- പി.ശിവപ്രസാദ്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT