Film News

കേരള നിയമസഭ അംഗങ്ങൾക്കായി അർജുൻ അശോകൻ നായകനായി എത്തുന്ന ‘അൻപോടു കൺമണിയുടെ’ പ്രത്യേക സ്ക്രീനിംഗ്

കേരള നിയമസഭ അംഗങ്ങൾക്കായി അർജുൻ അശോകൻ ചിത്രം 'അൻപോട് കണ്മണി പ്രത്യേക സ്ക്രീനിംഗ് നടത്തി. 13-ാമത് കേരള നിയമസഭ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രദർശനം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഈ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തത്. ക്രിയേറ്റിവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിച്ച്, ലിജു തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അൻപോട് കണ്മണി. അർജുൻ അശോകനും അനഘ നാരായണനുമാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രം നാളെ തിയറ്ററുകളിലെത്തും.

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. വിവാഹം കഴിഞ്ഞതിന് ശേഷം നവദമ്പതികൾ നേരിടുന്ന പ്രശ്നങ്ങൾ വളരെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘അൻപോടു കൺമണി’. ചിത്രത്തിലെ ട്രെയിലറും ഗാനങ്ങളും ആരാധകർ വൻ വരവേൽപ്പോടെയാണ് സ്വീകരിച്ചത്.

“ഇത്തരമൊരു പ്രധാനപ്പെട്ട വേദിയിൽ ചിത്രം പ്രദർശിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനായ ലിജു തോമസ് പറഞ്ഞു. ‘അൻപോടു കൺമണിയി’ ലെ അണിയറ പ്രവർത്തകർക്കും ചിത്രത്തിൽ പ്രവർത്തിച്ച ഏവർക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്നും ഇതുവരെ പ്രേക്ഷകരിൽ നിന്നും ‘അൻപോടു കണ്മണി’ ക്ക് ലഭിച്ച പിന്തുണ ചിത്രം തിയേറ്ററുകളിൽ എത്തിയതിന് ശേഷവും ഉണ്ടാവണമെന്നും ലിജു തോമസ് കൂട്ടിച്ചേർത്തു.

അർജുൻ അശോകനും അനഘ നാരായണനും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി എന്നിവരും അഭിനയിക്കുന്നു. വിവാഹം കഴി‍ഞ്ഞവർക്ക് വളരെ റിലേറ്റ് ചെയ്യാൻ സാധിക്കുന്ന ചിത്രമായിരിക്കും 'അൻപോട് കൺമണി' എന്ന് നടൻ അർജുൻ അശോകൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു കല്യാണവും അതിനു ശേഷം ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കല്യാണം കഴിഞ്ഞ നവദമ്പതികൾ അനുഭവിക്കുന്ന അവസ്ഥയാണ് സിനിമയിൽ പറഞ്ഞു പോകുന്നതെന്നും വിവാഹം കഴിഞ്ഞ ശേഷം കുട്ടികളായില്ലേ എന്ന ചോദ്യം നേരിടുന്ന ദമ്പതികളാണ് സിനിമയിലെ കഥാപാത്രങ്ങളെന്നും അർജുൻ അശോകൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT