Film News

അന്ന ബെൻ, മധുബാല, അർജുൻ അശോകൻ ഒന്നിക്കുന്ന ‘എന്നിട്ട്‌ അവസാനം’, ഫസ്‌റ്റ്‌ ലുക്ക്‌

സൗബിൻ നായകനായ വികൃതിയ്ക്ക് ശേഷം എംസി ജോസഫ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, ‘എന്നിട്ട്‌ അവസാനം’ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. അർജുൻ അശോകൻ, അന്ന ബെൻ, മധുബാല തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. ഒരിടവേളക്ക്‌ ശേഷം മധുബാല മലയാളത്തിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌.

സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അപ്പു പ്രഭാകരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുകുമാർ തെക്കേപ്പാട്ട്, എഡിറ്റർ - സൂരജ് ഇ എസ്, കല - ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ ബി മേനോൻ, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - രഞ്ജിത്ത് അംബാടി

എ ജെ ജെ സിനിമാസിന്റെ ബാനറിൽ ആനന്ദ് ജയരാജ് ജൂനിയറും ജോബിൻ ജോയിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT