Film News

'ഒരു മില്യൺ വ്യൂസ് കടന്ന് അഞ്ചക്കള്ളകോക്കാൻ ട്രെയ്‌ലർ' ; ചിത്രം മാർച്ച് 15 ന് തിയറ്ററുകളിൽ

ചെമ്പൻ വിനോദും ലുക്മാൻ അവറാനും പ്രധാന വേഷത്തിൽ അണിനിരക്കുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു മില്ല്യൺ വ്യൂസ് കടന്ന് ട്രെയ്‌ലർ. കേരള - കർണാടക അതിർത്തിയിൽ ഉള്ള കാളഹസ്തിയെന്ന സാങ്കല്പിക ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷൻ കേന്ദ്രമാക്കിയാണ് കഥ പറയുന്നത്. കാളഹസ്തിയിലെ പോലീസ് സ്റ്റേഷനും അവിടേക്ക് പുതുതായി എത്തുന്ന പോലീസുകാരനെയുമാണ് ട്രെയ്ലറിൽ കാണാൻ കഴിയുന്നത്. പൊറാട്ട് എന്ന കലാരൂപത്തെ മുൻനിർത്തിയാണ് ചിത്രത്തിന്റെ കഥ അരങ്ങേറുന്നത്. ഒരു കോമഡി പശ്ചാത്തലത്തിൽ എന്ന് തോന്നിക്കുന്ന വളരെ കളർഫുൾ ആയൊരു ആക്ഷൻ ത്രില്ലെർ ആണ് ചിത്രം എന്ന് ട്രെയ്ലറിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നുണ്ട്.

ജല്ലിക്കട്ട്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ചുരുളി, സുലൈഖ മൻസിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ. ചിത്രം മാർച്ച് 15 ന് തിയറ്ററുകളിലെത്തും. മണികണ്ഠൻ ആർ ആചാരി, മേഘ തോമസ്, മെറിൻ മേരി ഫിലിപ്പ്, സെന്തിൽ കൃഷ്ണ, ശ്രീജിത്ത് രവി എന്നിവരും മുഖ്യ കഥാപാത്രങ്ങളായി സിനിമയിൽ അണിനിരക്കുന്നു.

ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമ രം​ഗത്തെത്തിയ ആളാണ് ഉല്ലാസ് ചെമ്പൻ. പാമ്പിച്ചി എന്ന ഷോർട്ട് ഫിലിമും അദ്ദേഹം മുമ്പ് സംവിധാനം ചെയ്തിട്ടുണ്ട്. ചെമ്പോസ്‌കി മോഷൻ പിക്ചർസിന്റെ ബാനറിൽ ചെമ്പൻ വിനോദാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ വികിൽ വേണുവും ഉല്ലാസ് ചെമ്പനും ചേർന്ന് രചിച്ചിരിക്കുന്നു. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മണികണ്ഠൻ അയ്യപ്പ സംഗീത സംവിധാനം. എഡിറ്റിങ്ങ് രോഹിത് വി. എസ്. വാര്യത്ത്

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT