Film News

'ആരാത്? മാലാഖ!'; കാളഹസ്തിയുടെ കഥയുമായി അ‍ഞ്ചക്കള്ളകോക്കാൻ ടീസർ

ചെമ്പൻ വിനോദും ലുക്മാൻ അവറാനും പ്രധാന വേഷത്തിൽ അണിനിരക്കുന്ന ചിത്രം അഞ്ചക്കള്ളകോക്കാന്റെ ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ചെമ്പോസ്‌കി മോഷൻ പിച്ചർസിന്റെ ബാനറിൽ ചെമ്പൻ വിനോദ് നിർമിച്ച് സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ. കേരള - കർണാടക അതിർത്തിയിൽ ഉള്ള കാളഹസ്തിയെന്ന സാങ്കല്പിക ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷൻ കേന്ദ്രമാക്കി കഥ പറയുന്ന ചിത്രമാണ് അ‍ഞ്ചക്കള്ളകോക്കാൻ. പൊറാട്ട് എന്ന കലാരൂപത്തെ മുൻനിർത്തിയാണ് ചിത്രത്തിന്റെ കഥ അരങ്ങേറുന്നത്. ഒരു കോമഡി പശ്ചാത്തലത്തിൽ എന്ന് തോന്നിക്കുന്ന വളരെ കളർഫുൾ ആയൊരു ആക്ഷൻ ത്രില്ലെർ ആണ് ചിത്രം. ചിത്രം മാർച്ച് 15 ന് തിയറ്ററുകളിലെത്തും.

1980-കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കർണാടക അതിർത്തിയിലെ കാളഹസ്തി എന്ന ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മുഖ്യ കഥാപാത്രമായ ചെമ്പൻ വിനോദും ലുക്മാൻ അവറാനും എത്തുന്നത്. മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ, പ്രവീൺ ടി ജെ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജല്ലിക്കട്ട്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ചുരുളി, സുലൈഖ മൻസിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ.

സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിങ്ങ് നിർവഹിച്ചത് രോഹിത് വി. എസ്. വാര്യത്ത്. ഗാനങ്ങൾ തിങ്ക് മ്യൂസിക് ഇന്ത്യയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT