Film News

ഞെട്ടിക്കുന്ന മേക്ക് ഓവറിൽ ചെമ്പൻ വിനോദ് ജോസ്, ഉല്ലാസ് ചെമ്പന്റെ "അഞ്ചക്കള്ളകോക്കാൻ"

പേരിലും ലുക്കിലും പോസ്റ്റർ ഡിസൈനിലും നി​ഗൂഢത നിലനിര‍്‍ത്തി ചെമ്പൻ വിനോദ് നിർമിച്ച് സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന അഞ്ചക്കള്ളകോക്കാൻ. ജല്ലിക്കട്ട്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ചുരുളി, സുലൈഖ മൻസിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ. ഷൂട്ടിങ് പൂർത്തിയായ ചിത്രം മാർച്ച് 15ന് റിലീസിനെത്തും.

പൊറാട്ട് എന്ന കലാരൂപത്തെ മുൻനിർത്തിയാണ് ചിത്രം. ലുഖ്മാൻ അവറാൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ പോലീസ് ഓഫീസറായെത്തിയ ഉല്ലാസ് ചെമ്പൻ പാമ്പിച്ചി എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. ചെമ്പൻ വിനോദ് ജോസിനൊപ്പം ദിപൻ പട്ടേൽ, സജിന‍് അലി, ഹംസ തിരുനാവായ എന്നിവരും നിർമാതാക്കളായുണ്ട്. നടവരമ്പൻ പീറ്റർ എന്ന കഥാപാത്രമായാണ് ചെമ്പൻ വിനോദ് ജോസ് "അഞ്ചക്കള്ളകോക്കാൻ" എന്ന സിനിമയില‍് കഥാപാത്രമാകുന്നത്.

എ ആൻഡ് എച് എസ് പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആർമോ ഛായാഗ്രഹണം ഒരുക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് രോഹിത് വി എസ് വാരിയത്ത്.

കെ.ആര്‍.സുനിലിന്റെ 'ചവിട്ടുനാടകം; ദ സ്റ്റോറിടെല്ലേഴ്‌സ് ഓഫ് സീഷോര്‍' ഫോട്ടോ പരമ്പര ബ്രസല്‍സ് ഫോട്ടോഫെസ്റ്റിലേക്ക്

നയപ്രഖ്യാപനം തിരുത്തി ഗവര്‍ണര്‍, ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി; അവസാന സമ്മേളനത്തിന്റെ ആദ്യദിനം നിയമസഭയില്‍ നടന്നത്

പോളണ്ട് മൂസയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ ആ അവസരം നഷ്ടമായി: മമ്മൂട്ടി

സുരേഷ് ഗോപി നായകനാകുന്ന ചിത്രമുള്‍പ്പടെ മൂന്ന് മലയാളചിത്രങ്ങള്‍ ഒരേ സമയം നിർമ്മിക്കും: കണ്ണന്‍ രവി

യുഎസിനും ഭരണകൂടത്തിനും ഇടയിലെ ജനകീയ പ്രക്ഷോഭം; ഇറാനില്‍ സംഭവിക്കുന്നത് എന്ത്?

SCROLL FOR NEXT