Film News

തിയറ്ററുകളിൽ‌ രണ്ടാം വാരവും കടന്ന് ചെമ്പൻ വിനോദിന്റെ 'അഞ്ചക്കള്ളകോക്കാൻ'

ചെമ്പൻ വിനോദും ലുക്മാൻ അവറാനും പ്രധാന വേഷത്തിൽ അണിനിരക്കുന്ന ചിത്രം അഞ്ചക്കള്ളകോക്കാൻ വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. ചെമ്പോസ്‌കി മോഷൻ പിച്ചർസിന്റെ ബാനറിൽ ചെമ്പൻ വിനോദ് നിർമിച്ച് സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ. കേരള - കർണാടക അതിർത്തിയിൽ ഉള്ള കാളഹസ്തിയെന്ന സാങ്കല്പിക ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷൻ കേന്ദ്രമാക്കി കഥ പറയുന്ന ചിത്രമാണ് അ‍ഞ്ചക്കള്ളകോക്കാൻ. പൊറാട്ട് എന്ന കലാരൂപത്തെ മുൻനിർത്തിയാണ് ചിത്രത്തിന്റെ കഥ അരങ്ങേറുന്നത്.

1980-കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കർണാടക അതിർത്തിയിലെ കാളഹസ്തി എന്ന ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. പാമ്പിച്ചി എന്ന ഷോർട് ഫിലിമിന് ശേഷം ഉല്ലാസ് ചെമ്പന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് അഞ്ചക്കള്ളകോക്കാൻ. കൾട്ട് വെസ്റ്റേൺ രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആദ്യമായി പോലീസ് സ്റ്റേഷനിലേക്ക് വരുന്ന ഒരു കോൺസ്റ്റബിൾ ആയി ലുക്മാൻ അവറാനും സീനിയർ പോലീസ് ഓഫീസറായി ചെമ്പൻ വിനോദും വേഷമിടുന്നു. മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ, പ്രവീൺ ടി ജെ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജല്ലിക്കട്ട്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ചുരുളി, സുലൈഖ മൻസിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ.

സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിങ്ങ് നിർവഹിച്ചത് രോഹിത് വി. എസ്. വാര്യത്ത്. ഗാനങ്ങൾ തിങ്ക് മ്യൂസിക് ഇന്ത്യയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.

ലാലേട്ടന്റെ കൂടെ ഫൈറ്റ് ചെയ്യുമ്പോള്‍ ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല, നമ്മുടെ ദേഹത്ത് അടി കൊള്ളില്ലെന്ന് അറിയാം: കലാഭവൻ ഷാജോൺ

എൻഡ് ടൈറ്റിൽസ് കഴിയും വരെ ഒരാൾ പോലും തിയറ്ററിൽ നിന്ന് എഴുന്നേറ്റ് പോയില്ല, ദേവദൂതൻ റീ റിലീസ് അത്ഭുതപ്പെടുത്തി: സന്തോഷ് തുണ്ടിയിൽ

അമർ അക്ബർ അന്തോണിയിലേക്ക് ആദ്യം വിളിക്കുന്നത് സാജു നവോദയ അവതരിപ്പിച്ച കഥാപാത്രത്തിനായി: കലാഭവൻ ഷാജോൺ

ഹൊറർ മീറ്റ്‌സ് കോമഡി; കയ്യടി നേടി മഹാരാജ ഹോസ്റ്റൽ

ശിക്കാരി ശംഭു x ജമ്പൻ; 'പ്ലൂട്ടോ' യിൽ Funtastic ലുക്കിൽ അജു വർഗീസ്

SCROLL FOR NEXT