Film News

'പൊറാട്ട് നാടകവുമായി ചെമ്പൻ വിനോദ്' ;അഞ്ചക്കള്ളകോക്കാൻ ഫസ്റ്റ് ലുക്ക്

നടൻ ചെമ്പൻ വിനോദ് നിർമിച്ച് സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന അഞ്ചക്കള്ളകോക്കാൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. ലുക്മാനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഉടൻ തിയറ്ററുകളിലെത്തും.

പൊറാട്ട് എന്ന കലാരൂപത്തെ മുൻനിർത്തിയാണ് ചിത്രം ഉല്ലാസ് ചെമ്പൻ അവതരിപ്പിക്കുന്നത്. ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എ ആൻഡ് എച് എസ് പ്രോഡക്ഷനാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആർമോ ചായാഗ്രഹണം ഒരുക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് രോഹിത് വി എസ് വാരിയത്ത്. ദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ആണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്. ജെല്ലിക്കെട്ട്,സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, സുലൈഖ മൻസിൽ എന്നീ സിനിമകൾക്ക് ശേഷം ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT