Film News

‘ബെറ്റ് വെയ്ക്കുന്നോ ?’; റിലീസിനൊരുങ്ങി അമല പോള്‍ ചിത്രം ‘ആടൈ’, ട്രെയിലര്‍ പുറത്തുവിട്ട് അനുരാഗ് കശ്യപ്

THE CUE

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അമലാ പോള്‍ നായികയാവുന്ന ആടൈയുടെ ട്രെയിലര്‍ പുറത്തു വന്നു. കരിയറില്‍ വഴിതിരിവാകുമെന്ന് വിലയിരുത്തപ്പെടുന്ന ചിത്രത്തില്‍ കാമിനി എന്ന കേന്ദ്ര കഥാപാത്രമായിട്ടാണ് അമല പോളെത്തുന്നത്. ബോളിവുഡ് സംവിധായകകന്‍ അനുരാഗ് കശ്യപാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തിന്റെ ആദ്യ ടീസറും പ്രേക്ഷക പ്രശംസ നേടിയിരുന്നു. അര്‍ദ്ധനഗ്നയായി അമലയെത്തിയ ടീസര്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ടീസര്‍ റിലീസിന് ശേഷം മുന്നറിയൊപ്പുന്നുമില്ലാതെ വിജയ് സേതുപതിയുടെ പുതിയ ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും അമല പ്രതികരിച്ചിരുന്നു. ജൂലൈ 19നാണ് ചിത്രം റിലീസ് ചെയ്യുക.

നേരത്തെ വയലന്‍സ് രംഗങ്ങള്‍ കൂടുതലാണെന്ന കാരണത്താല്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. മേയാതമന്‍ എന്ന സിനിമയുടെ ശ്രദ്ധേയനായ രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈ റിയലിസ്റ്റിക് ത്രില്ലറാണെന്നറിയുന്നു. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ.

മാനുഷിക വികാരങ്ങളുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിന്റെ തിരക്കഥ അസാധാരണമായിരുന്നുവെന്നും അതാണ് സിനിമ തെരഞ്ഞെടുക്കാന്‍ കാരണമെന്നും അമല പറഞ്ഞിരുന്നു.കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. വി. സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT