സേതുപതി ചിത്രത്തില്‍ നിന്ന് അമലയെ പുറത്താക്കിയത് ആടൈയിലെ നഗ്നരംഗം മൂലമോ?’പ്രൊഡക്ഷന്‍ ഫ്രണ്ട്‌ലിയല്ലെന്ന് വിശദീകരണം

സേതുപതി ചിത്രത്തില്‍ നിന്ന് അമലയെ പുറത്താക്കിയത് ആടൈയിലെ നഗ്നരംഗം മൂലമോ?’പ്രൊഡക്ഷന്‍ ഫ്രണ്ട്‌ലിയല്ലെന്ന് വിശദീകരണം

വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയതാണെന്ന വെളിപ്പെടുത്തലുമായി നടി അമല പോള്‍. അമലയ്ക്കു പകരം മേഘ ആകാശ് ചിത്രത്തില്‍ നായികയായെത്തുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് അമല പോള്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്. താന്‍ ‘പ്രൊഡക്ഷന്‍ ഫ്രണ്ട്‌ലി’ അല്ലെന്ന ഒരു ചെറിയ അറിയിപ്പ് മാത്രം നല്‍കിയാണ് തന്നെ ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയതെന്ന് വെളിപ്പെടുത്തിയ അമല തനിക്കെതിരെ നിര്‍മാതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.

ചന്ദ്ര ആര്‍ട്സ് നിര്‍മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വെങ്കട കൃഷ്ണ റൂഗതാണ്. വിഎസ്പി 33 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിയ്ക്കുന്നത്. ചിത്രത്തിന് വേണ്ടി കോസ്റ്റിയൂമുകള്‍ വാങ്ങാനും സ്‌റ്റൈലിങ്ങിനുമായി സ്വന്തം ചെലവില്‍ ബോംബെയില്‍ താമസിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ നിര്‍മാതാവായ രത്‌നവേലു കുമാര്‍ തന്നെ പുറത്താക്കിയ വിവരം അറിയിച്ചതെന്ന് അമല പോള്‍ ട്വിറ്ററില്‍ കുറിച്ചു.

എന്റെ ഡിമാന്റുകളും വ്യവസ്ഥകളും ചന്ദ്ര ആര്‍ട്‌സിന്റെ പ്രൊജക്ടുമായി ഒത്തുപോകില്ലെന്ന് പറഞ്ഞു കൊണ്ട് ഒരു സന്ദേശം മാത്രമാണ് ലഭിച്ചത്. ഊട്ടിയിലെ താമസസൗകര്യത്തെ കുറിച്ചുള്ള എന്റെ ഡിമാന്റിനെക്കുറിച്ച് മാത്രമാണ് അതില്‍ പറയുന്നത്. എന്നിരുന്നാലും എന്നെ പുറത്താക്കുന്നതിന് മുന്‍പായി വിൡച്ച് കാര്യങ്ങള്‍ സംസാരിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായിട്ടില്ല.  

അമല പോള്‍

നിര്‍മാതാക്കള്‍ക്ക് നഷ്ടം വരാതിരിക്കാന്‍ വേണ്ടി താന്‍ ഇതിന് മുന്‍പ് അഭിനയിച്ച ചിത്രങ്ങള്‍ക്കായി പ്രതിഫലത്തിലും മറ്റ് സൗകര്യങ്ങളിലുമെല്ലാം വിട്ടു വീഴ്ച ചെയ്തിട്ടുണ്ടെന്ന് താരം പറയുന്നു. ഇപ്പോള്‍ ചന്ദ്ര ആര്‍ട്‌സ് തന്നെ പുറത്താക്കാന്‍ പറയുന്ന കാരണങ്ങള്‍ തനിക്ക് മനസിലാകുന്നില്ലെന്നും തന്റെ പുതിയ ചിത്രമായ ‘ആടൈ’യുടെ ടീസര്‍ റിലീസിന് ശേഷമാണ് പുറത്താക്കല്‍ തീരുമാനം ഉണ്ടായതെന്ന് മാത്രമാണ് അറിയാവുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ചന്ദ്ര ആര്‍ട്‌സിന്റെ അഹന്ത നിറഞ്ഞതും, പുരുഷാധിപത്യം നിറഞ്ഞതുമായ ചിന്താഗതിയാണ് ഇപ്പോള്‍ നടക്കുന്നത്. ടീസറില്‍ നിന്ന് തന്റെ ചില ചിത്രങ്ങളില്‍ കൃത്രിമം നടത്തി അപവാദപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. താന്‍ കഥാപാത്രങ്ങളോട് നീതി കാണിക്കുന്ന വ്യക്തിയാണ്, ഇനിയും അങ്ങനെ തന്നെ തുടരും.

അമല പോള്‍


അമല പോള്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ആടൈ’യുടെ ടീസര്‍ കഴിഞ്ഞ ആഴ്ചയായിരുന്നു പുറത്തു വന്നത്. ടോയ്ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന കഥാപാത്രമായിട്ടുള്ള അമലയുടെ ഫസ്റ്റ് ലുക്കും നേരത്തെ ചര്‍ച്ചയായിരുന്നു. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്നകുമാറാണ് സംവിധാനം ചെയ്യുന്നത്. വയലന്‍സ് രംഗങ്ങള്‍ അധികമുള്ള ചിത്രം എ സര്‍ട്ടിഫിക്കറ്റോടെയാണ് പുറത്തിറങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in