Film News

ആദ്യ ചിത്രത്തിന് ശേഷം ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു, സുകുമാറാണ് ജീവിതത്തെ മാറ്റി മറിച്ചത്, ആര്യ ഇല്ലെങ്കിൽ ഞാനില്ല: അല്ലു അർജുൻ

തന്റെ ജീവിതത്തെ മാറ്റിമറിച്ച വ്യക്തിയാണ് സംവിധായകൻ സുകുമാർ എന്ന് നടൻ അല്ലു അർജുൻ. 'പുഷ്പ ദ റെെസ്' എന്ന ചിത്രത്തിന് ശേഷം അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുഷ്പ ദ റൂൾ'. ആദ്യ സിനിമയ്ക്ക് ശേഷം ഒരു വർഷത്തോളം സിനിമ ഒന്നും ലഭിക്കാതെ വീട്ടിൽ തന്നെ ഇരുന്ന തനിക്ക് കരിയറിലെ ഏറ്റവും വിലപ്പെട്ട സിനിമ നൽകിയത് സുകുമാർ എന്ന സംവിധായകൻ ആണെന്ന് അല്ലു അർജുൻ പറഞ്ഞു. ആര്യ എന്ന സിനിമ കരിയറിൽ സംഭവിച്ചില്ലായിരുന്നുവെങ്കിൽ താൻ ഒരിക്കലും ഇന്നിവിടെ ഇങ്ങനെ നിൽക്കുമായിരുന്നില്ലായെന്നും ആര്യ എന്ന സിനിമയ്ക്ക് ശേഷം തനിക്ക് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലായെന്നും അല്ലു അർജുൻ പറഞ്ഞു. ചെന്നൈയിൽ നടന്ന പുഷ്പ 2 വിന്റെ പ്രീ റിലീസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അല്ലു അർജുൻ പറഞ്ഞത്:

സുകുമാർ എന്ന സംവിധായകൻ ഇല്ലായിരുന്നുവെങ്കിൽ പുഷ്പ എന്ന സിനിമ ഇവിടെ സംഭവിക്കുമായിരുന്നില്ല. ആര്യ എന്ന സിനിമ ഇവിടെ സംഭവിച്ചിരുന്നില്ലായെങ്കിൽ ഞാൻ ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല. അതിൽ ഒരു അതിശയോക്തിയുമില്ല. എന്റെ ആദ്യ സിനിമ എന്റെ സംവിധായകൻ നല്ലത് പോലെ തന്നെയാണ് ചെയ്തത്. എനിക്ക് ഒരു ഹിറ്റ് സിനിമ തന്നെയാണ് അദ്ദേ​ഹം തന്നത്. എന്നാൽ ഞാൻ അതിൽ നല്ലതായിരുന്നില്ല, അതിന് ശേഷം എനിക്ക് സിനിമ വന്നില്ല, ഒരു വർഷത്തോളം ഞാൻ വീട്ടിൽ വെറുതേ ഇരുന്ന് കഥ കേട്ടു. ആരും എനിക്കൊപ്പം സിനിമ ചെയ്യാൻ തയ്യാറായില്ല. ആ സമയത്താണ് ഒരു സംവിധായകൻ എന്റെ ജീവിതത്തിലേക്ക് വരുന്നത്. പുതിയ ഒരു സംവിധായകൻ. ആ സംവിധായകന്റെ പേരാണ് സുകുമാർ. അദ്ദേഹം എന്റെ കൂടെ ആര്യ എന്നൊരു പടം ചെയ്തു. അതിന് ശേഷം എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഞാൻ ഇത് മുമ്പും പല തവണ പറഞ്ഞിട്ടുണ്ട്. തിരിഞ്ഞു നോക്കുമ്പോൾ എന്റെ ജീവിതത്തെ മാറ്റി മറിച്ച ഒരു വ്യക്തിയുണ്ടെങ്കിൽ അത് സുകുമാർ ആയിരിക്കും.

പുഷ്പയിലെ അഭിനയത്തിനാണ് അല്ലു അർജുന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. പുഷ്പയിലൂടെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ദേവി ശ്രീ പ്രസാദും നേടിയിരുന്നു.ആന്ധ്രാപ്രദേശിലെ ശേഷാചലം കാട്ടിലെ രക്തചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അല്ലു അർജുൻ എത്തിയത്. ചിത്രത്തിൽ ബൻവാർ സിങ് ശെഖാവത് എന്ന വില്ലൻ പോലീസ് കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. അല്ലു അർജുനെയും ഫഹദ് ഫാസില്ലിനെയും കൂടാതെ രശ്മിക മന്ദാന, ശ്രീലീല തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്.

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

SCROLL FOR NEXT