കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല
Published on
Summary

മനുസ്മൃതിയെക്കുറിച്ച് ചെറിയൊരു പരാമര്‍ശം പോലുമില്ലാത്തത് ഇന്ത്യന്‍ ഭരണഘടനയുടെ പോരായ്മയായി ചിന്തിക്കുന്ന ഹിന്ദുത്വ ശക്തികള്‍ മോദി ഭരണത്തില്‍ ശക്തമാകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കന്യാസ്ത്രീകള്‍ ബജ്റംഗ്ദളിന്റെ ആള്‍ക്കൂട്ട ആക്രമണത്തില്‍ ക്രൂരമായി വിചാരണ ചെയ്യപ്പെട്ടത്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനോട് പ്രസിദ്ധ ഫ്രഞ്ച് നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ ആന്ദ്രേ മല്‍റോ ഒരിക്കല്‍ ചോദിച്ചു, ''സ്വതന്ത്ര ഭാരതത്തില്‍ താങ്കള്‍ നേരിടുന്ന മുഖ്യപ്രശ്നം എന്താണ്?'' ''മതരാജ്യത്തെ മതേതര രാഷ്ട്രമാക്കി മാറ്റുക എന്നുള്ളതാണെ''ന്നായിരുന്നു നെഹ്റുവിന്റെ മറുപടി.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം (Preamble) എങ്ങനെ തുടങ്ങണം എന്നതിനെ സംബന്ധിച്ച് ഭരണഘടനാ അസംബ്ലിയില്‍ ചര്‍ച്ച നീണ്ടു. മതവിശ്വാസികള്‍ അധികമുള്ള നാട്ടില്‍ ദൈവനാമത്തില്‍ തന്നെ വേണമെന്ന് ചിലര്‍ ശഠിച്ചു. മതമില്ലാത്തവര്‍ക്കും ഇടം ലഭിക്കത്തക്കവിധം അങ്ങനെയാകരുതെന്നും വാദമുണ്ടായി. എന്നാല്‍ ഭരണഘടനാശില്പി ഡോ. അംബേദ്കര്‍, അത് രാജ്യത്തെ ജനങ്ങളുടെ പേരില്‍ തന്നെയാകണമെന്ന് നിര്‍ബന്ധിച്ചു. അങ്ങനെയാണ് 'We the people of India' യില്‍ തുടങ്ങുന്ന ആമുഖവാക്യം പിറവികൊണ്ടത്.

കലര്‍പ്പ് കുറ്റകരമാകുന്ന സെക്യുലറിസം അസഭ്യ പ്രയോഗമാകുന്ന, ആധുനിക മോദി ഭാരതത്തില്‍ ഗാന്ധിജിയല്ല, ഗോഡ്സെയാണ് മഹാന്‍. ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയല്ലാതെ നാഗ്പൂരാകുന്ന അപകടവുമുണ്ട്. കോര്‍പ്പറേറ്റ് മൂലധന മൂല്യങ്ങളും ജാതി മേല്‍ക്കോയ്മാക്കാഴ്ചപ്പാടുകളും അവിടെ ഒന്നാകും. ജ്യോതി ശര്‍മ്മയും പ്രജ്ഞാസിംഗ് ഠാക്കൂറും വിദ്വേഷ പ്രഭാഷണ പ്രതിഭകളായി വിലസും.

1947ല്‍ ഇന്ത്യയ്ക്കൊപ്പം പിറവിയെടുത്ത പാകിസ്ഥാന്‍ മതസ്വത്വത്താല്‍ അടയാളപ്പെട്ടപ്പോള്‍, മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും വഴിയിലൂടെ എല്ലാവര്‍ക്കും തുല്യ ഇടമുള്ള സമത്വ സുന്ദര സൗഹാര്‍ദ്ദത്തിന്റെ നാടായാണ് ഇന്ത്യ പരുവപ്പെട്ടത്. പ്രശസ്ത ചിന്തകനായ 'ഴാക് റാന്‍സിയ' പറയും പോലെ ജനാധിപത്യം അദൃശ്യരായ ജനതയെ ദൃശ്യമാക്കുന്ന സംവിധാനമാണ്. കേട്ടിട്ടില്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇന്ന് ഭൂരിപക്ഷ മതസ്വരം മാത്രം കേള്‍പ്പിക്കപ്പെടുമ്പോള്‍ ജനാധിപത്യം അപകടപ്പെടുന്നുണ്ട്.

ജനാധിപത്യത്തിന്റെ ശ്രീകോവില്‍ അടിയന്തരാവസ്ഥയാല്‍ കളങ്കപ്പെട്ടുവെങ്കിലും (1975-1977 കാലഘട്ടം) തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തെ ഇന്ദിര തിരിച്ചുവിളിച്ചുവെന്നു മാത്രമല്ല, സുപ്രധാനമായ ഭരണഘടനാ ഭേദഗതിയിലൂടെ മതേതരത്വവും സോഷ്യലിസവും ഇന്ത്യയുടെ ആത്മാവിഷ്‌കാരമായി എഴുതിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഈ സമഗ്രാധിപത്യകാലത്ത് നിസ്സംഗത നിലപാടാകുകയും, പുരാണം ചരിത്രമാവുകയും ചെയ്യുന്ന അപചയം ആവര്‍ത്തിക്കപ്പെടുകയാണ്. കലര്‍പ്പ് കുറ്റകരമാകുന്ന സെക്യുലറിസം അസഭ്യ പ്രയോഗമാകുന്ന, ആധുനിക മോദി ഭാരതത്തില്‍ ഗാന്ധിജിയല്ല, ഗോഡ്സെയാണ് മഹാന്‍. ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയല്ലാതെ നാഗ്പൂരാകുന്ന അപകടവുമുണ്ട്. കോര്‍പ്പറേറ്റ് മൂലധന മൂല്യങ്ങളും ജാതി മേല്‍ക്കോയ്മാക്കാഴ്ചപ്പാടുകളും അവിടെ ഒന്നാകും. ജ്യോതി ശര്‍മ്മയും പ്രജ്ഞാസിംഗ് ഠാക്കൂറും വിദ്വേഷ പ്രഭാഷണ പ്രതിഭകളായി വിലസും.

സര്‍ക്കാര്‍ അവഗണനയുടെ മാലിന്യവഴികളില്‍ പുഴുക്കളെ പോലെ പുളയ്ക്കുന്ന ജീവിതങ്ങളെ മനുഷ്യോചിതമായി ജീവിക്കാന്‍ സഹായിക്കുന്നതാണ് മതപരിവര്‍ത്തനമെങ്കില്‍ അത് അവര്‍ ചെയ്തിട്ടുണ്ട്. മനുഷ്യത്വത്തിലേക്ക് കടക്കാന്‍ സഹായിക്കുന്നതാണ് മനുഷ്യക്കടത്തെങ്കില്‍ അവര്‍ അത് ഇപ്പോഴും ചെയ്യുന്നുണ്ട്.

ഇത് പുതിയ കാര്യമല്ലെന്നതാണ് വാസ്തവം. സ്വാതന്ത്ര്യത്തിന്റെ തലേന്ന് 1947 ഓഗസ്റ്റ് 14ന് പുറത്തിറങ്ങിയ ഹിന്ദുത്വ ജിഹ്വയായ ഓര്‍ഗനൈസറിന്റെ എഡിറ്റോറിയലില്‍ ലക്ഷ്യം ഇപ്രകാരം വ്യക്തമാക്കി; ''രാജ്യം നിര്‍മ്മിക്കപ്പെടേണ്ടത് ഹിന്ദുക്കളാലും ഹിന്ദു പാരമ്പര്യം, സംസ്‌കാരം, ആശയങ്ങള്‍, അഭിലാഷങ്ങള്‍ എന്നിവയാലുമാണ്.'' ഭരണഘടനാ അസംബ്ലിക്ക് അന്തിമരൂപം നല്‍കിയത് 1949 നവംബര്‍ 26ന് ആയിരുന്നല്ലോ. തൊട്ടുപിന്നാലെ നവംബര്‍ 30ന് ഓര്‍ഗനൈസറിന്റെ മറ്റൊരു എഡിറ്റോറിയലില്‍ പറഞ്ഞതിങ്ങനെ, ''നമ്മുടെ പുതിയ ഭരണഘടനയെ സംബന്ധിച്ച ഏറ്റവും മോശം കാര്യം അതില്‍ ഭാരതീയമായിട്ടൊന്നുമില്ല എന്നതാണ്. നമ്മുടെ ഭരണഘടനയില്‍ പൗരാണിക ഭാരതത്തിലെ അനുപമമായ ഭരണഘടനാ വളര്‍ച്ചയെക്കുറിച്ച് - 'മനുസ്മൃതി'യെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല.''

വംശവെറിയുടെ ജാതിക്കോളങ്ങളില്‍ മാനവികതയെ നൂറ്റാണ്ടുകള്‍ തളച്ചിട്ട മനുസ്മൃതിയെക്കുറിച്ച് ചെറിയൊരു പരാമര്‍ശം പോലുമില്ലാത്തത് ഇന്ത്യന്‍ ഭരണഘടനയുടെ പോരായ്മയായി ചിന്തിക്കുന്ന ഹിന്ദുത്വ ശക്തികള്‍ മോദി ഭരണത്തില്‍ ശക്തമാകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കന്യാസ്ത്രീകള്‍ വിശ്വഹിന്ദു പരിഷത്തിന്റെ യുവജന പോഷക സംഘടനയായ ബജ്റംഗ്ദളിന്റെ ആള്‍ക്കൂട്ട ആക്രമണത്തില്‍ ക്രൂരമായി വിചാരണ ചെയ്യപ്പെട്ടത്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവും അന്യായമായി ആരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടത്. സര്‍ക്കാര്‍ അവഗണനയുടെ മാലിന്യവഴികളില്‍ പുഴുക്കളെ പോലെ പുളയ്ക്കുന്ന ജീവിതങ്ങളെ മനുഷ്യോചിതമായി ജീവിക്കാന്‍ സഹായിക്കുന്നതാണ് മതപരിവര്‍ത്തനമെങ്കില്‍ അത് അവര്‍ ചെയ്തിട്ടുണ്ട്. മനുഷ്യത്വത്തിലേക്ക് കടക്കാന്‍ സഹായിക്കുന്നതാണ് മനുഷ്യക്കടത്തെങ്കില്‍ അവര്‍ അത് ഇപ്പോഴും ചെയ്യുന്നുണ്ട്.

ഹിന്ദുവല്ലാത്ത എന്തിനെയും തങ്ങള്‍ക്ക് കീഴൊതുക്കിയില്ലാതാക്കുന്ന അത്യാസൂത്രിതമായ വര്‍ഗീയ അജണ്ടകളുടെ തുടര്‍ച്ചയാണ് 'ഛത്തീസ്ഗഡും' 'മണിപ്പൂരു'മെന്നെല്ലാം മതേതര ഭാരതം തിരിച്ചറിയേണ്ടതുണ്ട്.

2024ല്‍ മാത്രം രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരെ 834 അതിക്രമങ്ങളുണ്ടായെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ചൂണ്ടിക്കാണിക്കുന്നു. ഇതൊന്നും യാദൃച്ഛികമോ ഒറ്റപ്പെട്ട സംഭവങ്ങളോ അല്ലെന്നും നമുക്ക് ബോധ്യമാകുന്നത്, ആര്‍എസ്എസിന്റെ അജണ്ടകള്‍ എത്രയോ ആസൂത്രിതവും അതി നിഗൂഢവുമാണെന്ന് തിരിച്ചറിയുമ്പോഴാണ്. 1939ല്‍ ഗോള്‍വാര്‍ക്കര്‍ എഴുതി, ''വേരുകളില്‍ തന്നെ ഭിന്നമായ സംസ്‌കാരങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുക എന്നത് അസാധ്യമാണെന്നാണ് ജര്‍മ്മനിയുടെ അനുഭവത്തില്‍ നിന്നും ഇന്ത്യയ്ക്ക് പഠിക്കാവുന്ന, ഉപയോഗപ്പെടുത്താവുന്ന ഏറ്റവും നല്ല പാഠം. ഹിന്ദു സംസ്‌കാരവും, പൈതൃകവും ആശ്ലേഷിക്കാനും, ഹിന്ദുമതത്തെ ആദരിക്കാനും, മറ്റ് ആശയങ്ങളെ മാനിക്കുന്നത് നിര്‍ത്താനും വിദേശ വംശങ്ങള്‍ തീരുമാനിക്കണം. മാത്രമല്ല, സ്വന്തം അസ്തിത്വം ഉപേക്ഷിച്ച്, അവര്‍ ഹിന്ദുവംശത്തിലേക്ക് ലയിക്കണം. അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങളും പരിഗണനകളും, ഇല്ലാതെ, പൗരത്വ അവകാശങ്ങള്‍ പോലുമില്ലാതെ ഹിന്ദുസമൂഹത്തിന് കീഴൊതുങ്ങിക്കഴിയണം.'' ഹിന്ദുവല്ലാത്ത എന്തിനെയും തങ്ങള്‍ക്ക് കീഴൊതുക്കിയില്ലാതാക്കുന്ന അത്യാസൂത്രിതമായ വര്‍ഗീയ അജണ്ടകളുടെ തുടര്‍ച്ചയാണ് 'ഛത്തീസ്ഗഡും' 'മണിപ്പൂരു'മെന്നെല്ലാം മതേതര ഭാരതം തിരിച്ചറിയേണ്ടതുണ്ട്.

വെറുപ്പിന്റെ വെടിയുണ്ടകളെ അവയുടെ അതിമാരകമായ സഞ്ചാരപഥത്തില്‍ നിന്നും സ്വന്തം നെഞ്ചില്‍ ഏറ്റുവാങ്ങി. വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും വ്യാപനത്തെ തടഞ്ഞു നിര്‍ത്തിയത് ഗാന്ധിജിയുടെ രക്തസാക്ഷിത്വമാണ്. 1977ല്‍ പുറത്തിറങ്ങിയ നാഥുറാം ഗോഡ്യുടെ ഗാന്ധിവധ ന്യായീകരണ പുസ്തകത്തിന്റെ പേര് 'May it Please Your Honour?' എന്നായിരുന്നുവെങ്കില്‍ 1993ല്‍ അതേ പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പിലെ പേര് 'Why I assasinated ?' എന്നായി മാറി. 70-77ലെ പുസ്തകത്തിലെ കൃത്രിമ അതിവിനയം 90കളിലേക്കെത്തുമ്പോള്‍ ധാര്‍ഷ്ട്യമായി മാറി. ഈ ധാര്‍ഷ്ട്യത്തിന് അധികാര സ്ഥാനങ്ങളുടെ അകമ്പടിയുണ്ടാകുന്നതാണ് ആധുനിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആപത്ത്.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല
തൃശൂരില്‍ ഉള്ളവര്‍ക്ക് ഇപ്പോള്‍ കാര്യം മനസിലായിക്കാണും; കന്യാസ്ത്രീകളുട അറസ്റ്റില്‍ ഫാ. അജി പുതിയപറമ്പില്‍ | WATCH

''മനുഷ്യര്‍ക്ക് തങ്ങളുടെ സഹോദരന്മാരെ നിന്ദിക്കുമ്പോള്‍ അഭിമാനം തോന്നുന്നത് എങ്ങനെയാണെന്നത് തനിക്ക് നിഗൂഢമാണ്'' എന്ന് ഗാന്ധിജി നെടുവീര്‍പ്പിടുന്നുണ്ട്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ട വാര്‍ത്തയെ ആര്‍പ്പുവിളികളോടെ ഛത്തീസ്ഗഡ് തെരുവുകള്‍ എതിരേറ്റതിനെ യാദൃശ്ചികമായി കാണേണ്ടതില്ല. ആര്‍പ്പുവിളിയില്‍ അപമാനിതമായത് ഇന്ത്യയുടെ മതേതര ആത്മാവ് തന്നെയാണ്. അഹിംസാത്മകമായ പ്രതിരോധത്തിലൂടെയും സര്‍വമത സഹഭാവത്തില്‍ അടിസ്ഥാനമിട്ട മതേതരത്വ മൂല്യങ്ങളിലൂടെയും വര്‍ഗീയതയുടെ അവതാരങ്ങളെ നിരാകരിക്കുന്ന ആത്മീയതയുടെ വീണ്ടെടുപ്പിലൂടെയും വംശീയാധിഷ്ഠിത അധികാര ഗര്‍വ്വിന്റെ അധിനിവേശങ്ങളെ നാം ചെറുക്കേണ്ടതുണ്ട്. ജനസംഖ്യയില്‍ രണ്ട് ശതമാനം വരെ മാത്രമുള്ള ക്രിസ്ത്യാനികളും 14 ശതമാനമുള്ള മുസ്ലീങ്ങളും മറ്റ് ന്യൂനപക്ഷ ആദിവാസി വിഭാഗങ്ങളും ഭൂരിപക്ഷ സമൂഹത്തിനൊപ്പം തുല്യനീതിയോടെ വിവക്ഷിതരാകുന്ന വിവേകമുള്ള ഇന്ത്യയെ വീണ്ടെടുക്കാന്‍ നമുക്ക് ഒരുമിച്ച് ശ്രമിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in