Film News

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

'സർവ്വം മായ' എന്ന ചിത്രത്തിലെ അജു വർഗീസിന്റെ കാസ്റ്റിങ്ങിനെക്കുറിച്ച് സംവിധായകൻ അഖിൽ സത്യൻ. അജുവിനെ ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്തത് നിവിൻ പോളിയാണ്. അതിഗംഭീരമായി അജു ഈ സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ അജു വർഗീസിനെയും നിവിൻ പോളിയെയും സിനിമയിൽ കാണാൻ കഴിയുമെന്നും അഖിൽ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഖിൽ സത്യൻ.

'അജുവിനെ ഈ സിനിമയിൽ കാസ്റ്റ് ചെയ്യാൻ കാരണം നിവിനാണ്. ആ കാസ്റ്റിംഗ് ഗംഭീരമാവുകയും ചെയ്തു. ഇതുവരെ കാണാത്ത ഒരു അജുവിനെ ഈ സിനിമയിൽ നിങ്ങൾക്ക് കാണാൻ കഴിയും. നെടുമുടി അങ്കിള്‍ ഒക്കെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടെ ഒരു ഫ്ലേവർ എനിക്ക് അനുഭവപ്പെട്ടു. തട്ടത്തിൻ മറയത്ത് നിങ്ങൾ കണ്ടിട്ടുള്ള നിവിനും അജുവുമല്ല, ഒരു പുതിയ നിവിനും അജുവുമായിരിക്കും ഈ സിനിമയിൽ കാണാൻ കഴിയുക,' അഖിൽ സത്യൻ പറഞ്ഞു.

അതേസയം സർവ്വം മായ റിലീസിന് ഒരുങ്ങുകയാണ്. ഡിസംബർ 25 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിത്. നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജസ്റ്റിൻ പ്രഭാകരന്റെ ഈണം, ശരൺ വേലായുധന്റെ ക്യാമറക്കണ്ണുകൾ, അഖിൽ സത്യൻ എഡിറ്റിംഗ് വിഭാഗം കൂടി കൈകാര്യം ചെയ്യുന്നുണ്ട്.

സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്.

തിരുത്തൽവാദിയുടെ സന്ദേ(ശ)ഹങ്ങൾ

ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ ആവേശപ്പൂരം; സല്‍മാന്‍ ഖാന്‍ കോഴിക്കോട്

മമ്മൂട്ടി-ഖാലിദ് റഹ്മാൻ ടീം വീണ്ടും; മെഗാ കോംബോ തിരികെ എത്തുന്നത് ക്യൂബ്സ് എന്റർടെയ്ൻമെന്റിനൊപ്പം

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍

'മോശമായതുകൊണ്ട് ഞാന്‍ ചെയ്യാതിരുന്ന അമ്പതോളം സിനിമകളാണ് മലയാള സിനിമക്ക് എന്റെ സംഭാവന'; ശ്രീനിവാസന്‍ പറഞ്ഞത്

SCROLL FOR NEXT