Film News

'നമ്മളെ വെച്ച് തെളിവ് കണ്ടെത്തുകയല്ല, നശിപ്പിക്കുകയാണ്'; ബൈലിംഗ്വല്‍ ത്രില്ലര്‍ 'അദൃശ്യം' ട്രെയ്‌ലര്‍

നരേന്‍, ജോജു ജോര്‍ജ്, ഷറഫുദീന്‍, ആനന്ദി, പവിത്ര ലക്ഷ്മി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അദൃശ്യ'ത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 18 ന് തിയറ്ററുകളിലെത്തും. മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ സിനിമ ഫോറന്‍സിക്, കള എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച ജുവിസ് പ്രൊഡക്ഷനും യുഎഎന്‍ ഫിലിം ഹൗസ്, എഎഎആര്‍ പ്രൊഡക്ഷന്‍സ് എന്നിവരും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചെന്നൈ,പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുഗി എന്നാണ് പേരിട്ടിരിക്കുന്നത്. പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെന്നൈയിലും പോണ്ടിച്ചേരിയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പാക്ക്യരാജ് രാമലിംഗം കഥ എഴുതി ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനം. ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആർ.ഒ - ആതിര ദിൽജിത്ത്.

മിൻമിനിയുടെ തിരിച്ചുവരവ്; ‘സ്പാ’യിലെ ആദ്യഗാനം

‘ഞാൻ സ്പെസിഫിക്കലി മുദ്രകൾ ഒന്നും ലാലേട്ടനോട് പറഞ്ഞ് കൊടുത്തിരുന്നില്ല’; പ്രകാശ് വർമ

'ഞാൻ ഒരു ഫാമിലി മാനായി പോയില്ലേ...'; ഒന്നിനൊന്ന് തകർപ്പൻ പെർഫോമൻസുമായി ജയറാമും കാളിദാസും, 'ആശകൾ ആയിരം' ട്രെയ്‌ലർ

ഫെസ്റ്റിവല്‍ ഓഫ് സ്പീഡ്; വാഹന പ്രേമികളുടെ മനം കവര്‍ന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ഓട്ടോ എക്‌സ്‌പോ

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

SCROLL FOR NEXT