Actress Kaveri Kalyani turns director

 
Film News

കാവേരി സംവിധായികയാകുന്നു, ചേതന്‍ ചീനു നായകനായി ബഹുഭാഷാ ചിത്രം

നടി കാവേരി സംവിധായികയുടെ റോളിലേയ്ക്ക്. തെലുങ്ക്,തമിഴ് മലയാളം,കന്നട ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍, ചേതന്‍ ചീനുവാണ് പ്രധാന വേഷം ചെയ്യുന്നത്. ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം.

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ഹൊറര്‍ കോമഡി ചിത്രമായ രാജുഗരിഗധി, ത്രില്ലര്‍ ചിത്രമായ മന്ത്ര 2, നടി സുനൈനയുടെ കൂടെ സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ഡ്രാമ ചിത്രമായ 'പെല്ലികി മുന്ധു പ്രേമ കഥ', തുടങ്ങിയ ചിത്രങ്ങള്‍ കൂടാതെ, 'നാന്‍ സിഗപ്പു മനിതന്‍' എന്ന ചിത്രത്തില്‍ വില്ലന്‍ വേഷമായും തന്റെ അഭിനയ മികവ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട് ചേതന്‍.ചിത്രത്തില്‍ കൂടെ സുഹാസിനി മണിരത്‌നം,സിദ്ധി, ശ്വേത, രോഹിത് മുരളി, ശ്രീകാന്ത്, സുബ്ബാരാജു,ബ്ലാക്ക് പാണ്ടി,എന്നിങ്ങനെ വലിയ ഒരു താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

സെക്കോളജിക്കല്‍ ത്രില്ലറായിരിക്കും ചിത്രമെന്ന് കാവേരി പറയുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് സിനിമ.

കാവേരി തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണവും.ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആല്‍ബി ആന്റണി, ശക്തി സരവണന്‍ എന്നിവരാണ്.അച്ചു രാജാമണിയാണ് സംഗീത സംവിധാനം. എഡിറ്റിംഗ് ആന്റണി,പ്രവിന്‍ പുഡി. ആര്‍ട്ട് ജിത്തു, എസ്. വി മുരളി.

'പ്രതിഛായക്ക് ലഭിക്കുന്നത് വലിയ സ്വീകാര്യത'; കെ.പി സുധീരയുടെ സന്ദേശം പങ്കുവെച്ച് ബാലചന്ദ്രമേനോൻ

കുഞ്ചാക്കോ ബോബൻ ചിത്രം "ഒരു ദുരൂഹ സാഹചര്യത്തിൽ": ട്രെയ്‌ലർ പുറത്തിറങ്ങി, റിലീസ് ഏപ്രിൽ 15-ന്

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

ഇത് യുവ പ്രതിഭകളുടെ വൻ വിജയം; 'ഡർബി' രണ്ടാം വാരത്തിലേക്ക്

SCROLL FOR NEXT