Film News

'തെറ്റ് എന്റെ ഭാഗത്താണ്'; മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി

ചട്ടമ്പി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടയില്‍ അവതാരകയെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി.താന്‍ ഒച്ചയെടുത്ത് സംസാരിച്ചിരുന്നുവെന്നും , അങ്ങനെ ചെയ്തത് തെറ്റായിപ്പോയി എന്നും നടന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. താന്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചിരുന്നുവെന്നും, എന്നാല്‍ ഒരു സ്ത്രീയെ അധിക്ഷേപിക്കണമെന്നോ, ആരെയെങ്കിലും വ്യക്തിപരമായി ആക്രമിക്കണമെന്നോ കരുതിയല്ല ഒന്നും ചെയ്തതെന്നും നടന്‍ പറഞ്ഞു. മറ്റാരുമല്ല താനാനണ് ഈ സംഭവത്തില്‍ കുറ്റക്കാരനെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു

ശ്രീനാഥ് ഭാസി പറഞ്ഞത്:

'ഒരു ദിവസം പത്തു മുതല്‍ പന്ത്രണ്ട് ഇന്റര്‍വ്യൂ വരെ ചെയ്തിരുന്നു. അതിന്റെതായ പ്രഷര്‍ എനിക്കണ്ടായിരുന്നു. ചട്ടമ്പി എനിക്ക് വളരെ പേഴ്‌സണലായ സിനിമയാണ്. ഇത്രയും നാള്‍ സിനിമയില്‍ നിന്നിട്ട് എനിക്ക് കിട്ടുന്ന ഒരു മുഴുനീള റോളാണ്. ഞാന്‍ ഒരു മൂന്നു നാലു ഇന്റര്‍വ്യൂ കഴിഞ്ഞ് അടുത്ത ഒരു ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ ഞാന്‍ മുഷിഞ്ഞ സംസാരിച്ചു . അതൊരു നല്ല കാര്യമല്ല ,ഞാനതിനെ ന്യായീകരിക്കില്ല. അത് സംഭവിച്ചുപ്പോയി . ഒരു സ്ത്രീയെ അധിക്ഷേപിക്കണമെന്നോ , ആരെയെങ്കിലും വ്യക്തിപരമായി ആക്രമിക്കണമെന്നോ ഒന്നും വിചാരിച്ചിട്ടില്ല.

ഇത് നടക്കില്ല എന്ന്അവിടെയുള്ളവരോട്‌ സംസാരിച്ചിട്ട് ഞാന്‍ പോവുകയാണ് ചെയ്തത്. ഞാന്‍ അവതാരകരെ ഒന്നും ചൂണ്ടി സംസാരിച്ചിട്ടില്ല.ഞാന്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചരുന്നു. ഞാന്‍ എന്റെ പി.ആര്‍.ഓ യോട് അവരോട് സംസാരിക്കണം എന്ന് പറഞ്ഞു.ഒച്ചപ്പാടും ബഹളവും ഉണ്ടായത് എനിക്ക് മനസ്സിലാകും.ഞാന്‍ പറഞ്ഞത് അവതാരകര്‍ക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടവും. ഞാന്‍ സോറി പറയാന്‍ രണ്ടാമതു വിളിപ്പിച്ചപ്പോള്‍ , സംസാരിക്കാനുള്ള സാഹചര്യമുണ്ടായില്ല. സംസാരിക്കാനുള്ള സാഹചര്യമില്ലാതെ വരികയും,വീഡിയോ അവര്‍ അപ്ലോഡ് ചെയ്യും എന്നൊക്കെ പറഞ്ഞപ്പോളാണ് എനിക്കവിടുന്ന് പോകേണ്ടി വന്നത്. ഞാന്‍ സോറി പറയാന്‍ ഒരു എഫേര്‍ട്ട് എടുത്തിരുന്നു. കാരണം, തെറ്റ് എന്റെ ഭാഗത്താണ് .ഞാന്‍ അങ്ങനെ ഒച്ചയെടുത്ത് സംസാരിക്കാന്‍ പാടില്ലായിരുന്നു. എനിക്ക് ചോദ്യങ്ങള്‍ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പറയുമ്പോള്‍, മൂന്നു പേരിങ്ങനെ നോക്കി നില്‍ക്കുകയാണ്. ഞാന്‍ അണ്‍കഫര്‍ട്ടബിള്‍ ആണെന്ന് അറിഞ്ഞിട്ടും അവര്‍ ക്യാപ്ച്ചര്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴാണ് ഞാന്‍ ഓഫ് ചെയ്യാന്‍ പറഞ്ഞത്. കുറേ ആയപ്പോള്‍ പ്രഷറിലായിപ്പോയതാണ്. എനിക്ക് കാണുന്നവരോടൊക്കെ ഒച്ചയെടുക്കണമെന്ന്‌ ഒരു നിര്‍ബന്ധവുമില്ല.ഇതിനു മുന്‍പും ശേഷവും നടന്ന അഭിമുഖങ്ങളില്‍ ഒരു വിഷയവും ഇല്ലായിരുന്നു.ഞാന്‍ തെറി പറഞ്ഞത്‌ പ്ലാന്‍ ചെയ്തല്ല. ആദ്യമായിട്ടാണ് ഞാന്‍ അവരെ കാണുന്നത്. ഇവരുടെ ഷോകള്‍ ഞാന്‍ കാണുകയോ ,ആരുടെ അടുത്തേയ്ക്കാണ് ഞാന്‍ പോകുന്നതെന്നോ എനിക്ക് അറിയില്ല. അടുത്ത ഇന്റര്‍വ്യൂ ഇതാണ് എന്ന് പറയുമ്പോള്‍ ഞാന്‍ പോയി ഇരിക്കുകയാണ്. ഞാന്‍ ചെന്ന് ഇരിക്കുമ്പോള്‍ തന്നെ ഭാസി ലേറ്റാണല്ലോ ,മെരുക്കാന്‍ ഞങ്ങള്‍ രണ്ടു പേരുണ്ട് എന്നൊക്കെയാണ് പറഞ്ഞത്. മെരുക്കാന്‍ ഞാന്‍ മൃഗമൊന്നും അല്ലല്ലോ. ചെറിയ കാര്യങ്ങളാണ്. ഫണ്‍ എന്ന് പറഞ്ഞാണ് ഈ ചോദ്യങ്ങളൊക്കെ ചോദിക്കുന്നത്.ഇതിലെ കുറ്റക്കാരന്‍ പ്രൊഡ്യൂസറോ ,മറ്റാരും അല്ല, ഞാനാണ് തെറ്റുകാരന്‍ .അത്തരമൊരു സാഹചര്യത്തില്‍ ഞാന്‍ എന്നെതന്നെ അവൈലബിളാക്കി എന്നുള്ളതാണ്.'

സംഭവത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎയ്ക്കും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. സംഘടനയുടെ സെക്രട്ടറിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ സംഭവത്തിന് പിന്നാലെ പുറത്തുവന്ന ആര്‍.ജെ .യെ അസഭ്യം പറയുന്ന വീഡിയോയും വൈറലായിരുന്നു.മരട് പോലീസാണ് ഭാസിക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇ-മെയില്‍ വഴിയാണ് അവതാരക പരാതി നല്‍കിയത്.

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT