കൊച്ചിയിൽ ആഡംബര വസതി സ്വന്തമാക്കി നടൻ നിവിൻ പോളി. തേവരയിൽ 15,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വാട്ടർഫ്രണ്ട് അപ്പാർട്ട്മെന്റാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്. കല്യാൺ ഡെവലപ്പേഴ്‌സ് രൂപകൽപ്പന ചെയ്‌ത എക്‌സ്‌ക്ലൂസീവ് പ്രോജക്റ്റിന്‍റെ ഭാഗമായുള്ള ഈ വസതിക്ക് 15 കോടി രൂപ വില വരുമെന്നാണ് വിവരം.
സ്വകാര്യ ഡെക്ക്, തടസങ്ങളില്ലാത്ത ബാക്ക് വാട്ടർ കാഴ്‌ച ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് കല്യാൺ ഡെവലപ്പേഴ്‌സ് ഈ എക്‌സ്‌ക്ലൂസീവ് പ്രോജക്റ്റിൽ ഒരുക്കിയിരിക്കുന്നത്. ഇതോടെ മലയാള സിനിമാ താരങ്ങളുടെ ഏറ്റവും ആഡംബരപൂർണമായ വാസസ്ഥലത്തിന്‍റെ ഉടമയാകും നിവിൻ പോളി.
അതേസമയം ബേബി ഗേൾ, സർവ്വം മായ - ദി ഗോസ്റ്റ് സ്റ്റോറി, ബെൻസ് എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളാണ് നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നിവിന്‍ പോളി- ലിസ്റ്റിന്‍ സ്റ്റീഫന്‍- അരുണ്‍ വര്‍മ- ബോബി സഞ്ജയ് കോംബോ ഒരുമിക്കുന്ന ചിത്രമാണ് ബേബി ഗേള്‍. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി സിനിമയാണ് സർവ്വം മായ. ലോകേഷ് കനകരാജ് തുടക്കമിട്ട സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രമായ ബെൻസ്. രാഘവ ലോറൻസ് നായകനായി എത്തുന്ന ചിത്രത്തിൽ വാൾട്ടർ എന്ന് പേരുള്ള സ്റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി എത്തുന്നത്.