Film News

'ആദ്യം നല്‍കാന്‍ ഉദ്ദേശിച്ച പേര് റോഷന്‍ ലാല്‍, പേരിനൊപ്പം ജാതി വേണ്ടെന്നത് അച്ഛന്റെ തീരുമാനം'; മോഹന്‍ലാല്‍

മോഹിപ്പിക്കുന്ന പേരാകട്ടെ എന്ന അമ്മാവന്റെ തീരുമാനമാണ് തനിക്ക് ഈ പേരു നല്‍കിയതെന്ന് നടന്‍ മോഹന്‍ലാല്‍. വല്യമ്മാവന്‍ ഗോപിനാഥന്‍ നായരാണ് തനിക്ക് പേരിട്ടതെന്നും, ആദ്യം നല്‍കാന്‍ ഉദ്ദേശിച്ച പേര് റോഷന്‍ ലാല്‍ എന്നായിരുന്നുവെന്നും താരം പറയുന്നു. മാതൃഭൂമി ഓണപ്പതിപ്പില്‍ 'മോഹന്‍ലാല്‍ കയറിവന്ന പടവുകള്‍' എന്ന തന്റെ ആത്മകഥയിലാണ് അദ്ദേഹം പേരിന് പിന്നിലെ കഥ വിവരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഹന്‍ലാലിന്റെ വാക്കുകള്‍;

'അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ സഹോദരിയുടെ മക്കള്‍ക്ക് പ്യാരിലാല്‍,മോഹന്‍ലാല്‍ എന്നൊക്കെ പേരിട്ടത് എന്റെ വല്യമ്മാവന്‍ ഗോപിനാഥന്‍ നായരാണ്. ജാതിപേര് വാല്‍പോലെ ചേര്‍ത്ത് കെട്ടാതെ മക്കള്‍ വിളിക്കണമെന്ന് ആഗ്രഹം എന്റെ അച്ഛന്റേതായിരുന്നു. അമ്മാവന്‍ എനിക്ക് ആദ്യം നല്‍കാന്‍ ഉദ്ദേശിച്ച പേര് റോഷന്‍ ലാല്‍ എന്നായിരുന്നു അത്രേ. പിന്നെ മോഹിപ്പിക്കുന്ന ഒരു പേരാകട്ടെ എന്ന എന്റെ അമ്മാവന്റെ തീരുമാനം എന്നെ മോഹന്‍ലാല്‍ ആക്കി.

പ്രായം കൊണ്ട് അഞ്ച് വയസിന്റെ വ്യത്യാസം ജ്യേഷ്ഠനും ഞാനും തമ്മിലുണ്ടായിരുന്നു. ജനനം കൊണ്ട് പത്തനംത്തിട്ടക്കാരനാണെങ്കിലും പിറന്നതിന്റെ തൊണ്ണൂറാം ദിവസം മുതല്‍ ഞാന്‍ വളര്‍ന്നത് തിരുവന്തപുരത്താണ്.'

മദ്യനയത്തിലെ തർക്കം; എന്തുകൊണ്ട് ബക്കാഡി വിവാദമാകുന്നു?

'ബാലൻ' ഒരുക്കിയത് പൂർണമായും സിങ്ക് സൗണ്ടിൽ: ഓഡിയോഗ്രാഫേഴ്സ് ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ അഭിമുഖം

ഗംഭീര ആക്ഷനും ശക്തമായ രാഷ്ട്രീയവുമായി 'അനന്തൻ കാട്' നാളെ മുതൽ; ബുക്കിംഗ് തുടങ്ങി

കീർ സ്റ്റാർമറുടെ രാജി; യുകെ രാഷ്ട്രീയത്തിൽ തുടരുന്ന അസ്ഥിരതയും കാലാവധി പൂർത്തിയാക്കാനാവാതെ പടിയിറങ്ങുന്ന പ്രധാനമന്ത്രിമാരും

ഡെലിവറി ബോയിൽ തുടങ്ങി വാട്‌സാപ്പിലേക്ക്; ക്രെഡ് സ്ഥാപകൻ കുനാൽ ഷായുടെ ഗ്ലോബൽ യാത്ര!

SCROLL FOR NEXT