Film News

'ആരുടെയും പെട്ടി താങ്ങി നേതാവയതല്ല ഈ മനുഷ്യന്‍, ഇത് വേറെ കളരിയാണ്'; മുഖ്യമന്ത്രിയെ പിന്തുണച്ച് ഹരീഷ് പേരടി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. ആരുടെയും പെട്ടി താങ്ങി നേതാവായതല്ല പിണറായി വിജയനെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് പേരടി പറയുന്നു. 'എല്ലാവരും പോകരുതെന്ന് പറഞ്ഞിട്ടും തിരിച്ച് വരുമെന്ന് ഉറപ്പില്ലാഞ്ഞിട്ടും തലശ്ശേരി വര്‍ഗീയ കലാപ കാലത്ത് ഒരു ജീപ്പില്‍ നാല് സഖാക്കളെയും കൂട്ടി പ്രശ്‌ന ബാധിത സ്ഥലങ്ങളില്‍ ധീരതയോടെ കടന്ന് ചെന്ന് ആ ജീപ്പിന്റെ മുകളില്‍ കയറി നിന്ന് മതസൗഹാര്‍ദ്ദത്തെ കുറിച്ചും മനുഷ്യത്വത്തെ കുറിച്ചും ബോധവല്‍ക്കരണം നടത്തിയ സഖാവാണ്', പോസ്റ്റില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യന്‍. സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങള്‍ തലയിലേറ്റിയാണ് ശീലം. ഏല്ലാവരും പോകരുതെന്ന് പറഞ്ഞിട്ടും തിരിച്ച് വരുമെന്ന് ഉറപ്പിലാഞ്ഞിട്ടും തലശ്ശേരി വര്‍ഗ്ഗീയ കലാപ കാലത്ത് ഒരു ജീപ്പില്‍ നാല് സഖാക്കളെയും കൂട്ടി പ്രശ്‌ന ബാധിത സ്ഥലങ്ങളില്‍ ധീരതയോടെ കടന്ന് ചെന്ന് ആ ജീപ്പിന്റെ മുകളില്‍ കയറി നിന്ന് മതസൗഹാര്‍ദ്ദത്തെ കുറിച്ചും മനുഷ്യത്വത്തെ പറ്റിയും ബോധവല്‍ക്കരണം നടത്തിയ സഖാവാണ്.

കളിക്കുമ്പോള്‍ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ ?'ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ വീണവര്‍ക്ക് മറ്റുള്ളവരും അങ്ങിനെയായി കാണണെമെന്നത് അത്യാഗ്രഹമാണ്. നിങ്ങളുടെ കളരിയല്ലീത്' ഇത് വേറെ കളരിയാണ്. വയറ് നിറഞ്ഞവര്‍ക്ക് ഏമ്പക്കം വീട്ട് കിടന്നുറങ്ങാനുളള രാത്രി.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT